Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോട്ടയം ജില്ലയിലെ തിരിച്ചെത്തിയ പ്രവാസികൾക്കായി വായ്പാ നിർണയ ക്യാമ്പ്,മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

November 28, 2023

Malayalam_Qatar_News

November 28, 2023

ന്യൂസ്‌റൂം ബ്യുറോ

കോട്ടയം : ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരളബാങ്കും സംയുക്തമായി  ഡിസംബര്‍ 14 ന് വായ്പ്പാ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്ത്രി റോഡിലെ ദര്‍ശന ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ്  വായ്പ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem   എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍  രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.  

പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം കേരളബാങ്കുവഴി നോര്‍ക്ക റൂട്ട്‌സ് രണ്ടു പദ്ധതികള്‍ നടപ്പാക്കിവരുന്നു. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി കിരണും  പ്രവാസി ഭദ്രതയും. പ്രവാസി കിരണ്‍ പദ്ധതിയില്‍ ഒരു ലക്ഷംരൂപ  മുതല്‍ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭക പദ്ധതിക്കാണ് വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15%മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപവരെയും) മൂന്നു ശതമാനം പലിശസബ്‌സിഡിയും (4 വര്‍ഷവും) നല്‍കിവരുന്നു. ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്കാണ് പ്രവാസി ഭദ്രത വഴി അവസരമുളളത്.

സംശയങ്ങള്‍ക്ക് നോര്‍ക്കറൂട്ട്‌സ്  ഹെഡ്ഓഫീസ് തിരുവനന്തപുരം 0471 2770511,7736917333 കോട്ടയം നോര്‍ക്ക സെല്‍ നമ്പര്‍ +918281004905 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തിദിവസങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News