Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ ഫിഫ ലോകകപ്പിന്റെ മൂന്നാമത്തെ അവതരണ ഗാനം 'ലൈറ്റ് ദ സ്കൈ'യുടെ സൗണ്ട്ട്രാക് റിലീസ് ചെയ്തു

October 07, 2022

October 07, 2022

അൻവർ പാലേരി
ദോഹ : ഖത്തർ ഫിഫ ലോകകപ്പിന്റെ ഏറ്റവും പുതിയ ഔദ്യോഗിക ഗാനത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറങ്ങി.വെള്ളിയാഴ്ച(ഇന്ന്) റിലീസ് ചെയ്ത 'ലൈറ്റ് ദ സ്കൈ' എമിറാത്തി-യെമനി ഗായിക ബൽക്കീസ്,ഇറാഖി ഗായിക റഹ്മ റിയാദ്,മൊറോക്കോ നടിയും മോഡലും ഗായികയുമായ ബോളിവുഡ് താരം നോറ ഫത്തേഹി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗ്രാമി അവാർഡ് ജേതാവായ ദുബായിൽ താമസിക്കുന്ന മൊറോക്കൻ-സ്വീഡിഷ് പ്രൊഡ്യൂസർ നാദിർ ഖയാത്തിന്റെ 'റെഡ്‌വണാ'ണ് ഗാനം നിർമ്മിച്ചിരിക്കുന്നത്.ഇംഗ്ലീഷ്, അറബി,ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളിൽ ഈ ഗാനം ഒരുക്കിയിട്ടുണ്ട്.

"നമ്മുടെ ഹൃദയം തുറക്കൂ, നമ്മുടെ സ്നേഹം സ്വതന്ത്രമായി വിഹരിക്കട്ടെ"എന്നുതുടങ്ങുന്ന വരികളാണ് ഇറാഖി ഗായിക റഹ്മ റിയാദ് ആലപിച്ചിരിക്കുന്നത്.16-ാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോയെ നക്ഷത്രങ്ങൾ ലക്ഷ്യമാക്കി മുന്നേറാൻ പ്രേരിപ്പിക്കുന്നതാണ് നോറ ഫത്തേഹി ആലപിക്കുന്ന വരികൾ.
(ഗാനം കേൾക്കാം)

അതേസമയം,ലോകകപ്പിന്റെ ആദ്യ അവതരണ ഗാനം'ഹയ്യ..ഹയ്യ' കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയിരുന്നു.ഖത്തറി ഗായിക ഐഷ, നൈജീരിയൻ ആഫ്രോ-പോപ്പ് താരം ഡേവിഡോ, യുഎസ് ഗായിക ട്രിനിഡാഡ് കാർഡോണ എന്നിവർ ചേർന്നൊരുക്കിയ ഈ ഗാനം വിവിധ ശൈലികളുടെയും സംസ്‌കാരങ്ങളുടെയും മനോഹരമായ സംയോജനമായിരുന്നു.രണ്ടു കോടിയിലധികം പേരാണ് ഈ ഗാനം ഇതുവരെ യുട്യൂബിൽ കണ്ടത്.

ഓഗസ്റ്റിൽ റിലീസ് ചെയ്‌ത, പ്യൂർട്ടോ റിക്കൻ റെഗ്ഗെറ്റൺ താരം ഒസുന, ഫ്രഞ്ച് ഹിപ്-ഹോപ്പ് ആർട്ടിസ്റ്റ് ഗിംസിനൊപ്പം ചേർന്ന് തയാറാക്കിയ 'അർബോ' സംസ്‌കാരങ്ങളുടെ മറ്റൊരു സംഗീതമിശ്രിതമായിരുന്നു.ഈ ശ്രേണിയിലെ മൂന്നാമത്തെ ഗാനത്തിന്റെ സൗണ്ട്ട്രാക്കാണ് ഇന്ന് പുറത്തിറങ്ങിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News