Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തുർക്കിയിൽ വീണ്ടും ഭൂചലനം,റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തി

February 21, 2023

February 21, 2023

ന്യൂസ് ഏജൻസി 

ഇസ്താംബൂൾ :രണ്ടാഴ്ച മുമ്പ്  47000 ജീവനുകൾ കവർന്ന തുടർച്ചയായ ഭൂചലനങ്ങൾക്ക് ശേഷം തുർക്കി,സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം.തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 8.4നുണ്ടായ ഭൂചലനം  റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി അറിയിച്ചു.. തുർക്കിയുടെ തെക്കൻ മേഖലയിലെ ഹതായി പ്രവിശ്യയുടെ തലസ്ഥാനമായ അന്താക്കയിലാണ് ഭൂചലനമുണ്ടായത്.മൂന്നു പേർ മരിച്ചതായാണ് പ്രാഥമിക വിവരം.നിരവധി കെട്ടിടങ്ങൾ നിലംപൊത്തി.
മേൽമണ്ണിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര് ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാഴ്ച മുൻപ് കനത്ത നാശനഷ്ടം ഉണ്ടാക്കിയ 7.8 തീവ്ര രേഖപ്പെടുത്തിയ ഗാസിയാന്റെപിൽ നിന്ന് ഏകദേശം 200 കിലോമീറ്റര് അകലെയാണ് ഇപ്പോൾ ഭൂകമ്പം ഉണ്ടായിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News