Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബലാൽസംഗ കേസ്, ദോഹയിൽ നിന്ന് മടങ്ങുന്നതിനിടെ നേപ്പാൾ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെയെ അറസ്റ്റ് ചെയ്തു

October 07, 2022

October 07, 2022

റോയിട്ടേഴ്‌സ് / ന്യൂസ്‌റൂം ബ്യുറോ  
കാഠ്‌മണ്ഡു : നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു.ഓസ്‌ട്രേലിയയുടെ ബിഗ് ബാഷിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കളിച്ചിട്ടുള്ള ലാമിച്ചാനെ നേപ്പാളിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരമാണ്.

ബലാത്സംഗ ആരോപണത്തെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ നേപ്പാൾ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.സെപ്റ്റംബർ 8 ന് നേപ്പാൾ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ.

വ്യാഴാഴ്ചയാണ് ദോഹയിൽ നിന്ന് അദ്ദേഹം  അദ്ദേഹം കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയത്.

ഓഗസ്റ്റിൽ കാഠ്മണ്ഡുവിലെ ഹോട്ടൽ മുറിയിൽ വച്ച് സന്ദീപ് ലാമിച്ച തന്നെ ബലാത്സംഗം ചെയ്തുവെന്ന പതിനേഴുകാരിയുടെ പരാതിയെ തുടർന്നാണ് നടപടി.വലംകൈയ്യൻ ലെഗ് സ്പിൻ ബൗളറായ ലാമിച്ചനെ ലോകമെമ്പാടുമായി ട്വന്റി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News