Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറിൽ സർക്കാർ സേവന കേന്ദ്രങ്ങൾ വഴിയുള്ള ചില സേവനങ്ങൾ നിർത്തലാക്കുന്നു,പകരം ഓൺലൈൻ വഴി അപേക്ഷിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

June 06, 2023

June 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ സർക്കാർ സേവന കേന്ദ്രങ്ങൾ വഴി നൽകിവന്നിരുന്ന ചില സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.

സർക്കാർ സേവന കേന്ദ്രങ്ങൾക്കു പകരം മന്ത്രാലയത്തിന്റെ ഏകജാലക ഓൺലൈൻ പോർട്ടൽ വഴിയായിരിക്കും ഇനി മുതൽ ഈ സേവനങ്ങൾ ലഭിക്കുക.താഴെ പറയുന്ന സേവനങ്ങളാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നത്.

■  പുതിയ ബ്രാഞ്ച് ഉൾപെടുത്താൽ.
■ സ്ഥാപനത്തിന്റെ പേരു മാറ്റൽ.
■ ആക്റ്റിവിറ്റി പരിഷ്ക്കരണത്തോടെയുള്ള സ്ഥാപനത്തിന്റെ പേര് മാറ്റം.
■ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തൽ.
■ ബിസിനസ് പ്രവർത്തനങ്ങൾ പരിഷ്കരിക്കൽ.
■ സ്ഥാപനം മറ്റൊരിടത്തേക്ക് മാറൽ.
■ ഉത്തരവാദിത്തമുള്ള മാനേജരെ മാറ്റി മറ്റൊരാളെ നിയമിക്കുന്നത്.
■ വാണിജ്യ ലൈസൻസ് പുതുക്കൽ.

ഏകജാലക പോർട്ടലിലൂടെ ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താനും വാണിജ്യ വ്യവസായ മന്ത്രാലയം I ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

സർക്കാർ സേവനങ്ങൾ ഡിജിറ്റലായി മാറ്റുകയെന്ന  ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "ഡിജിറ്റൽ പരിവർത്തന" ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഭേദഗതിയെന്നും കൂടുതൽ വിവരങ്ങൾക്ക് 16001 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf

 


Latest Related News