Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
തെരുവുകുട്ടികളുടെ ലോകകപ്പ് സൗജന്യമായി കാണാൻ മൊബൈൽ ആപ്,പഞ്ചാബിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ദരിദ്രരായ ഇന്ത്യൻ കുട്ടികൾ ദോഹയിലേക്ക്

October 07, 2022

October 07, 2022

അൻവർ പാലേരി
ദോഹ : ലോകകപ്പിന് മുന്നോടിയായി ഒക്‌ടോബർ 8 മുതൽ 15 വരെ ദോഹയിൽ നടക്കുന്ന'സ്ട്രീറ്റ് ചൈൽഡ് വേൾഡ് കപ്പ്' സൗജന്യമായി കാണാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ.MyySports (മൈസ്പോർട്സ്) എന്ന മൊബൈൽ ആപ് വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.

ലോകമെമ്പാടുമുള്ള ആളുകൾ ഈ കുട്ടികൾ ദോഹയിൽ  കളിക്കുന്നത് കാണുകയും ആപ്പ് വഴി കാണുകയും തെരുവിന്റെ ഭാഗമായി ജനിച്ചുവളർന്ന കുട്ടികൾ അതുവഴി ലോകത്തിന്റെ ശ്രദ്ധ നേടുമെന്നുമാണ് പ്രതീക്ഷ.

ചെന്നൈ ആസ്ഥാനമായുള്ള പ്രശസ്ത എൻ‌ജി‌ഒയായ കരുണാലയയാണ് ടൂർണമെന്റിൽ പങ്കെടുക്കാനായി ദോഹയിലേക്ക് പോകുന്ന പെൺകുട്ടികൾക്ക് പരിശീലനം നൽകിയത്.പെൺകുട്ടികൾ വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണെങ്കിൽ ആൺകുട്ടികളുടെ ഇന്ത്യൻ ടീം ദോഹയിലെക്ക് വിമാനം കയറുന്നത് പഞ്ചാബിൽ നിന്നാണ്.രുർകാകലാനിലെ യൂത്ത് ഫുട്‍ബോൾ ക്ലബ്ബാണ് ആൺകുട്ടികൾക്ക് പരിശീലനം നൽകുന്നത്.

“സ്ട്രീറ്റ് ചൈൽഡ് ലോകകപ്പ് സ്‌പോർട്‌സിന്റെ ശക്തി ഉപയോഗിച്ച്, ഓരോ കുട്ടിക്കും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ അവകാശങ്ങൾ സ്ഥാപിക്കാനുള്ള അവസരമാണ്. ദരിദ്രരായ കുട്ടികളെയും കൗമാരക്കാരെയും ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഫുട്‍ബോൾ എന്ന മാധ്യമം ഉപയോഗിച്ച്  ഈ കുട്ടികളിൽ നല്ല ജീവിതശൈലിയും നേതൃഗുണവും വളർത്തിയെടുക്കാനുള്ള പരിശീലനമാണ് ഇതിലൂടെ ഞങ്ങൾ നൽകുന്നത്."-.രുർകാകലാനിൽ കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നൽകുന്ന നിതിൻ ചൗഹാൻ പറഞ്ഞു.

ഒക്‌ടോബർ 8  മുതൽ 15 വരെ ദോഹയിൽ നടക്കുന്ന സ്ട്രീറ്റ് ചൈൽഡ് ലോകകപ്പിൽ ലോകാമെമ്പാടുമുള്ള തെരുവുകുട്ടികളെ പ്രതിനിധീകരിച്ച് 24 രാജ്യങ്ങളിൽ നിന്നുള്ള 28 ടീമുകളാണ് പങ്കെടുക്കുക.പെൺകുട്ടികളുടെ 13 ടീമുകളും ആൺകുട്ടികളുടെ  15 ടീമുകളും ടൂർണമെന്റിൽ മാറ്റുരക്കും.ലോകമെമ്പാടുമുള്ള ദരിദ്രരായ കുട്ടികളുടെ അവകാശങ്ങൾ ലോകകപ്പ് വേളയിൽ ആഘോഷമാക്കി മാറ്റുകയാണ് സംഘാടകർ ഇതുവഴി ലക്ഷ്യമാക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News