Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗൾഫിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാൻ താൽപര്യമില്ല,വീടുവിട്ടിറങ്ങിയ പ്രവാസിയുടെ ഭാര്യയെയും മകളെയും കണ്ടെത്തി

May 21, 2023

May 21, 2023

ന്യൂസ്‌റൂം ബ്യുറോ
കോട്ടയം :  പ്രവാസിയായ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനുള്ള മടി കാരണം വീടുവിട്ടിറങ്ങിയ അമ്മയെയും അഞ്ചു വയസ്സുള്ള മകളെയും പത്ത് ദിവസത്തിന് ശേഷം കണ്ടെത്തി. ശാസ്താംകോട്ട  കടമ്പനാട് ഐവര്‍കാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ്  കണ്ടെത്തിയത്. മെയ് 10 മുതലാണ് ഇവരെ  കാണാതായത്. കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരന്‍ സംശയത്തിന്റെ പേരില്‍ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് കാണാതായ അമ്മയും കുഞ്ഞുമാണിതെന്ന് വ്യക്തമായത്.
ആന്‍സിയുടെ ഭര്‍ത്താവ് ആല്‍വിന്‍ ബഹറൈനിലാണ് ജോലി ചെയ്യുന്നത്. മെയ് 17 ന് ആന്‍സിയെയും മകളെയും ബഹ്‌റൈനിലേക്ക് കൊണ്ടുവരാന്‍ ആല്‍വിന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ടിക്കറ്റ് അയച്ചു കൊടുക്കുകയും ചെയ്തു.  ഇതോടെയാണ് അമ്മയെയും മകളെയും കാണാതായത്. വിദേശത്തേക്ക് പോകാന്‍ മടിയുള്ളതുകൊണ്ടാണ് ഇവര്‍ നാടുവിട്ടതെന്നാണ് പോലീസ് പറയുന്നത്. പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അമ്മയേയും മകളേയും  കാണാനില്ലെന്ന പരാതിയില്‍ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.  
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News