Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
റമദാൻ പുണ്യം ചോർത്തിക്കളയരുത്,ഭിക്ഷാടനം ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

April 15, 2023

April 15, 2023

അൻവർ പാലേരി 
ദോഹ: സഹനത്തിന്റെയും ദാനധർമങ്ങളുടെയും മാസമായ റമദാനിൽ കർമങ്ങളുടെ വിശുദ്ധി ചോർത്തിക്കളയുന്ന തരത്തിൽ ചിലർ ഭിക്ഷാടനവുമായി സമൂഹത്തിലേക്ക് ഇറങ്ങുന്നത് അധികൃതർക്ക് തലവേദനയാവുന്നു.സമൂഹത്തിലെ ഏറ്റവും അർഹതയുള്ള വിവിധ മേഖലകളിലുള്ളവർക്ക് സക്കാത്തായും സദഖയായും സഹായങ്ങൾ വിതരണം ചെയ്യാൻ അംഗീകൃത ഓർഗനൈസേഷനുകൾ വഴി  വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഇതിനിടെ,ചിലർ  വീടുകളിലും ഓഫീസുകളിലും കയറിയിറങ്ങി ഭിക്ഷാടനം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം വീണ്ടും രംഗത്തെത്തിയത്.

 

ഖത്തറിൽ ഭിക്ഷാടനം നിയമവിരുദ്ധമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ  റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം (MoI) ആഹ്വാനം ചെയ്തു.ഭിക്ഷാടനത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള അവബോധം വളർത്താൻ ലക്ഷ്യമാക്കി നിരവധി ചിത്രങ്ങളും വീഡിയോകളും മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.


ഭിക്ഷാടനം ഒരു മോശം ശീലമാണെന്നും മതവും സമൂഹവും അംഗീകരിക്കാത്ത അപരിഷ്‌കൃതമായ പെരുമാറ്റമാണ് ഭിക്ഷാടനമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.ഖത്തറിലെ തെരുവുകളിൽ ഇത്തരം സംഭവങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.സമൂഹത്തിലെ ഏറ്റവും അർഹതയുള്ള മേഖലകളിൽ അവ വിതരണം ചെയ്യാൻ അനുവാദമുള്ള അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷനുകൾ വഴി മാത്രമേ ഏതെങ്കിലും തരത്തിലുള്ള സകാത്തോ സംഭാവനയോ നൽകാവൂ എന്നും മന്ത്രാലയം ആവർത്തിച്ചു.

ഏതാനും വർഷങ്ങൾക്ക് മുമ്പ്, റമദാനിൽ ഭിക്ഷാടനം നടത്തിയ 67 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ജനങ്ങളുടെ അനുകമ്പയെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്താൻ വിശുദ്ധ മാസത്തിൽ ഉടനീളം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഭിക്ഷാടന വിരുദ്ധ വിഭാഗം പ്രത്യേക പരിശോധനകളും നടത്തിവരുന്നുണ്ട്.,

ഭിക്ഷാടനത്തിനെതിരായ മന്ത്രാലയത്തിന്റെ ശ്രമങ്ങളിൽ പങ്കാളികളാകാൻ ഭിക്ഷാടന വിരുദ്ധ വിഭാഗവുമായി 33618627 / 2347444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ  Metrash2 ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News