Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ദോഹയിൽ അനധികൃത സ്റ്റോറേജുകൾക്കെതിരെ നടപടി,അഞ്ച് പേരെ അറസ്റ്റ് ചെയ്തു

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ദോഹയിൽ അനുമതിയില്ലാതെ വാണിജ്യ സ്ഥാപനങ്ങളുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന അഞ്ച് സ്റ്റോറേജുകൾ വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി.നജ്മയിലെയും ഫിരീജ് അബ്ദുൽ അസീസിലെയും നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ബേസ്‌മെന്റുകളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്റ്റോറേജുകളാണ് അടപ്പിച്ചത്.അഞ്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം അറിയിച്ചു.

ചോക്ക്, ഡ്രൈവ്‌വാൾ, ബ്ലാക്ക്‌ബോർഡുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും ജിപ്‌സം ഉൾപ്പെടെയുള്ള നിർമാണ സാമഗ്രകികളുമാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്.

മറ്റൊരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പാർക്കിംഗ് സ്ഥലം പ്ലാസ്റ്റിക് വെയർഹൗസാക്കി മാറ്റിയതായും മന്ത്രാലയം കണ്ടെത്തി.അറസ്റ്റ് ചെയ്ത പ്രതികളെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News