Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗുരുവായൂരപ്പാ മെസ്സിയെ കാത്തോളണേ',ഇന്ന് നടക്കുന്ന നിർണായക മൽസരത്തിൽ മെസ്സിക്കായി ഗുരുവായൂരിൽ പാൽപായസ വഴിപാട്

November 30, 2022

November 30, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഇന്ന് രാത്രി ഖത്തർ സമയം 10 മണിക്ക് അർജന്റീനയുടെ നിർണായക മത്സരം നടക്കാനിരിക്കെ ഗുരുവായൂരിൽ ആരാധകന്റെ വഴിപാട്.മുൻ നഗരസഭാ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റുമായ ഒ.കെ.ആർ. മണികണ്ഠനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്.

500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിർണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠൻ പറഞ്ഞു. പാൽപായസം പോലെ മധുരിക്കുന്ന വിജയം അർജന്റീനക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നതായി അദേഹം പറഞ്ഞു.

ഇന്ന് പോളണ്ടിനോടുള്ള മത്സരം പരാജയപ്പെട്ടാൽ അർജന്റീനക്ക് നാട്ടിലേക്ക് മടക്ക ടിക്കറ്റെടുക്കാം. പ്രീ ക്വാർട്ടർ ഫൈനലിൽ കടക്കാൻ നിലവിൽ നാല് പോയന്റുള്ള പോളിഷ് സംഘത്തിന് ഒരു സമനില പോലും ധാരാളമാണ് അർജന്റീനയുടെ കാര്യം അതല്ല. ജയിച്ചില്ലെങ്കിൽ കുഴങ്ങും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News