Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗോൾഡൻ മെസ്സി, ഖത്തർ ലോകകപ്പിൽ കൂടെ നിന്ന് പൊരുതിയ സഹ താരങ്ങൾക്ക് മെസ്സി,35 സ്വർണ ഐ-ഫോണുകൾ സമ്മാനിക്കുന്നു

March 03, 2023

March 03, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോഹ : 2022- ഫിഫ ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ലയണൽ മെസ്സി, ലോകകപ്പ് നേടിയ മുഴുവൻ അർജന്റീന ടീമിനും സ്റ്റാഫിനും 35 ഗോൾഡൻ ഐഫോണുകൾ സമ്മാനമായി നൽകുന്നു..ലോകകപ്പ് കിരീടനേട്ടം ഉണ്ടായി നാളുകൾ കഴിഞ്ഞിട്ടും ഇന്നും ആ സന്തോഷത്തിൻ്റെ അലകൾ അർജൻ്റീനയിൽ അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ട്.

 പതിനഞ്ച് വർഷത്തിന് ശേഷമുള്ള തൻ്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ലോകകപ്പ് സമ്മാനിക്കാൻ സഹായിച്ച സഹതാരങ്ങൾക്കായി സ്വർണത്തിൽ തീർത്ത ഐ ഫോൺ 14 എസ് സമ്മാനിക്കാനൊരുങ്ങുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. ഇതിനായി താരം 35 ഐഫോണുകൾ വാങ്ങിച്ചതായാണ് റിപ്പോർട്ട്.

ഓരോ കളിക്കാരൻ്റെ പേരും ജേഴ്സി നമ്പറും അർജൻ്റീനയുടെ ലോഗോയും പതിപ്പിച്ച 24 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച ഫോണുകളാണ് മെസ്സി സമ്മാനിക്കാനൊരുങ്ങുന്നത്. ഐ ഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ്  ഫോണുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണയായി നൽകുന്ന വാച്ചുകൾ പോലുള്ള സമ്മാനങ്ങൾ നൽകാൻ താത്പര്യമില്ലാത്തതിനെ തുടർന്നാണ് സ്വർണ ഐഫോണുകൾ നൽകാമെന്ന തീരുമാനത്തിലേക്ക് മെസ്സി എത്തിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News