Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
എടപ്പാൾ പാലം മുതൽ തിരുവനന്തപുരത്തെ തിരുവാതിര വരെ,സർക്കാരും പാർട്ടിയും പ്രവാസികളെ അപമാനിക്കുന്നു

January 12, 2022

January 12, 2022

ദോഹ : രണ്ട് ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റർ ഡോസ് വാക്സിനും സ്വീകരിച്ചു നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കൊറന്റൈൻ നിര്ബന്ധമാക്കിയതിന് പിന്നാലെ സംസ്ഥാനം ഭരിക്കുന്ന പാർട്ടി നേതൃത്വം വകതിരിവില്ലാതെ പെരുമാറുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നു.ഇന്ന് തിരുവനന്തപുരത്ത് നടന്ന പാർട്ടി സമ്മേളനത്തിൽ അഞ്ഞൂറിലധികം വനിതകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരുവാതിൽ കളിച്ചതാണ് പ്രവാസികളുടെ തുടർച്ചയായ പ്രതിഷേധത്തിന് ഇടയാക്കിയത്. നേരത്തെ എടപ്പാൾ പാലത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് ഫെയ്സ്മാസ്‌ക് പോലും ധരിക്കാതെ ആയിരങ്ങൾ തടിച്ചു കൂടിയതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 550-ലേറെ പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്.മരണാനന്തര, വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേര്‍ അണിനിരന്ന തിരുവാതിര നടന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആയവരാണ് തിരുവാതിരയിൽ പങ്കെടുത്തതെന്നാണ് സർക്കാരിന്റെ ന്യായം.എന്നാൽ പലതരത്തിലുള്ള പരിശോധനകൾ നടത്തി കോവിഡ് നെഗറ്റിവ് ആയതിന്റെ സാക്ഷ്യപത്രവുമായി വരുന്ന പ്രവാസികളെ എന്തിന് വീട്ടിലടക്കുന്നുവെന്നാണ് പ്രവാസികളുടെ ചോദ്യം.നാട്ടിലെത്തിയ ശേഷം വീണ്ടും നെഗറ്റിവ് ആയാലും  ഏഴു ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണമെന്നാണ് വിദേശത്ത് നിന്നും എത്തുന്നവർക്കുള്ള നിർദേശം.എന്നാൽ നാട്ടിലുള്ളവർക്ക് ഇത്തരം നിയമങ്ങളും മാനദണ്ഡങ്ങളും ബാധകമാക്കാത്തത് പ്രവാസികളോടുള്ള ഇരട്ടത്താപ്പാണെന്ന് ഇവർ വാദിക്കുന്നു.ഗൾഫിലെ ഇടതുപക്ഷ അനുഭാവികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News