Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തലശേരി സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി റഷ്യയിൽ തടാകത്തിൽ വീണ് മരിച്ചു

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ 
തലശ്ശേരി:  മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെര്‍ളിയുടെ ഏകമകള്‍ ഇ. പ്രത്യൂഷ(24) റഷ്യയില്‍ തടാകത്തില്‍ വീണു മരിച്ചു.  റഷ്യയിലെ സ്മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. 

ഒപ്പം പഠിച്ചിരുന്ന മലയാളി വിദ്യാര്‍ഥികളാണ് പ്രത്യൂഷയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. അതേസമയം, പ്രത്യുഷയുടെ മരണത്തെക്കുറിച്ച് കോളജ് അധികൃതര്‍ ഇതുവരെ തങ്ങളെ ഒരു വിവരവും അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സഹപാഠികള്‍ക്കൊപ്പം വിനോദയാത്ര പോയപ്പോള്‍ അബദ്ധത്തില്‍ തടാകത്തില്‍ വീഴുകയായിരുന്നുവെന്നാണ് മലയാളി വിദ്യാര്‍ഥികള്‍ ബന്ധുക്കളെ അറിയിച്ചത്. പ്രത്യൂഷയ്ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി അപകടത്തില്‍പ്പെട്ടിരുന്നു. അവരെ രണ്ടുപേരെയും ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കയത്തില്‍ അകപ്പെട്ട പ്രത്യുഷയെ റെസ്‌ക്യൂ സര്‍വീസ് സേനയെത്തിയാണ് പുറത്തെടുത്തത്.

ആഗസ്തില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു പ്രത്യൂഷ.  മൃതദേഹം ബുധനാഴ്ച മുംബൈ വഴി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News