Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
മയക്കുമരുന്നിനെതിരെ നിതാന്ത ജാഗ്രത,ഖത്തറിൽ 12 കിലോ ഹഷീഷുമായി ഒരാൾ കൂടി പിടിയിൽ

June 20, 2023

June 20, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഏഷ്യൻ രാജ്യത്ത് നിന്നും മയക്കുമരുന്ന് കടത്തി വിൽപന നടത്തിയിരുന്ന പ്രതിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യത്ത് നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 

പ്രതിയുടെ വീട്ടിലും വാഹനത്തിലും നടത്തിയ പരിശോധനയിൽ വിവിധ വലുപ്പത്തിലുള്ള റോളുകളിലും പാക്കറ്റുകളിലുമായി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 12 കിലോ ഹഷീഷാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തുടർ  നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും  മന്ത്രാലയം അറിയിച്ചു.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയവും സെർച്ച് ആൻഡ് ഫോളോ അപ് വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ മയക്കുമരുന്ന് കള്ളക്കടത്ത് പിടികൂടാൻ നൂതന സാങ്കതിക വിദ്യകൾ വരെ പ്രയോജനപ്പെടുത്തിയാണ് കസ്റ്റംസ് വിഭാഗം പരിശോധന നടത്തുന്നത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News