Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മമ്മൂട്ടി ഉംറയിലും മോഹന്‍ലാല്‍ ജപ്പാനിലുമാണ്, പ്രമുഖര്‍ വരാത്തതില്‍ പരാതിയില്ലെന്ന് മാമുക്കോയയുടെ മകന്‍

April 28, 2023

April 28, 2023

ന്യൂസ്‌റൂം ബ്യൂറോ

കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നോരോപിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍. മാമുക്കോയയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഏതാനും സിനിമാപ്രവര്‍ത്തകര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിനെതിരെ സംവിധായകന്‍ വി.എം. വിനു പരസ്യമായി രംഗത്ത് വരികയും സിനിമാപ്രവര്‍ത്തകരെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും വി.എം. വിനു പറഞ്ഞു.

അതേസമയം പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കാത്തതില്‍ പരാതിയില്ലെന്ന് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ പറഞ്ഞു. ഒന്നിനും പരാതി പറയുന്ന ആളായിരുന്നില്ല തന്റെ പിതാവ്. പലര്‍ക്കും പല തിരക്കുകളും ഉണ്ടാവും. അത് ഒന്നും മാറ്റി വെച്ച് ആര്‍ക്കും വരാന്‍ കഴിയില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരടക്കമുള്ള താരങ്ങള്‍ തന്നെ വിളിച്ചിരുന്നുവെന്ന് നിസാര്‍ പറഞ്ഞു. തന്റെ പിതാവിന്റെ മരണത്തില്‍ ഉണ്ടായ വിവാദം ഇതോടെ അവസാനിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ബുധനാഴ്ച 1.05ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ വ്യാഴ്യാഴ്ച രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. 

താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍ ജോജു ജോര്‍ജ്, ഇര്‍ഷാദ്, നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരും വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
 



ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News