Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഹരിതയൗവനം : മമ്മൂട്ടിയുടെ ജന്മദിനത്തിൽ നാടിന് പച്ചപ്പ് വിരിച്ച് ഖത്തർ മലയാളികൾ

September 08, 2021

September 08, 2021

ദോഹ : മലയാളത്തിന്റെ മഹാനടന് വ്യത്യസ്തമായ ജന്മദിനാശംസകൾ നേര്ന്ന് മരുഭൂമിയിൽ പച്ചത്തനാൽ വിരിച്ചിരിക്കുകയാണ് ഖത്തറിലെ ഒരു കൂട്ടം മലയാളികൾ.എഴുപതിന്റെ നിറവിലെത്തിയ മലയാളത്തിന്റെ നടനവിസ്മയം  മമ്മൂട്ടിയുടെ ജന്മദിനം പരിസ്ഥിതി സൗഹ‍‍ൃദാഘോഷമാക്കിയാണ്  ഖത്തറിലെ മലയാളികള്‍ ആഘോഷിച്ചത്.. നമ്മുടെ അടുക്കളത്തോട്ടം ദോഹ, റേഡിയോ മലയാളം 98.6 എഫ് എം,ഖത്തര്‍ മമ്മൂക്ക ഫാന്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, അഗ്രികോം ഖത്തര്‍ സംയുക്തമായി 70 തൈകള്‍ നട്ടാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, ഒലീവ് ഇന്റര്‍നാഷണല്‍ സ്കൂള്‍, ബിര്‍ള പബ്ലിക് സ്കൂള്‍, ഡിപിഎസ് മൊണാര്‍ക്ക്, ബ്രിട്ടീഷ് സ്കൂള്‍, MES തുടങ്ങിയ ഖത്തറിലെ ഏഴോളം സ്‌കൂളുകളിലായി മമ്മൂക്കയുടെ എഴുപതു സിനിമകളുടെ പേരില്‍ എഴുപതു തൈകളാണ് നടുന്നത്. മമ്മൂട്ടിയെന്ന ന‌ടന്റെ അഭിനയ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിടുന്നു എന്ന പ്രത്യേകതയും ഈ പിറന്നാളിനുണ്ട്. 

പരിസ്ഥിതി സംരക്ഷണവും ബോധവല്‍കരണവും ലക്ഷ്യമിട്ടാണ് പിറന്നാള്‍ ആഘോഷത്തിനായി മരം നടല്‍ പരിപാ‌ടിയെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ ആര്‍ജെ സൂരജ്, ആര്‍ജെ രതീഷ്, ആര്‍ജെ ജിബിന്‍ നമ്മുടെ അടുക്കളത്തോട്ടം പ്രസിഡണ്ട് ബെന്നി തോമസ്, ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ്, മറ്റു അംഗങ്ങള്‍, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് പ്രസിഡണ്ട് റിഷാദ്, സെക്രട്ടറ് രാഹുല്‍, ജോയിന്റ് സെക്രട്ടറി റിയാസ് ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് അംഗങ്ങളും പങ്കെടുത്തു. 


Latest Related News