Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസിയായ മലയാളി ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു

June 17, 2022

June 17, 2022

ലണ്ടന്‍: മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു. ലിവര്‍പൂളില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയില്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്.

ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ കാറപകടത്തിലാണ് ജോതിസ് മരിച്ചത്. ലിവര്‍പൂളിലെ ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ജോതിസ് ഓടിച്ചിരുന്ന കാര്‍ എം-6 മോട്ടോര്‍വേയിലെ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നെന്നാണ് വിവരം. ജോതിസിന്റെ മാതാപിതാക്കള്‍ നാട്ടില്‍ ആയിരുന്നതിനാല്‍ വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയമെടുത്തു. അപകട കാരണം ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക-


Latest Related News