Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
'ഹണി ട്രാപ്പി'ൽ ഖത്തറിലെ വ്യവസായികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ,നാണക്കേട് ഓർത്ത് പലരും പണം നൽകി തടിയൂരി  

September 23, 2019

September 23, 2019

യുവതിയുടെ കെണിയിൽ വീണ മലയാളികളായ പല പ്രമുഖ ബിസിനസുകാരും നാണക്കേട് ഓർത്ത് ആവശ്യപ്പെട്ട പണം നൽകി ഒതുക്കിത്തീർക്കുകയായിരുന്നു.ആവശ്യപ്പെട്ട തുക നൽകാൻ ഇല്ലാതിരുന്നതിനെ തുടർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ഒരാൾ മാത്രമാണ് കൊച്ചി സിറ്റി പോലീസിൽ പരാതി നൽകിയത്.

ദോഹ : ഖത്തറിലെ മലയാളി വ്യവസായിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ മലയാളികള്‍ തട്ടിപ്പിന് ഇരയായതായി സൂചന.ഖത്തറിലുള്ള പതിനഞ്ചോളം ബിസിനസുകാർക്ക് ഇവരുടെ തട്ടിപ്പിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുന്നാണ് വിവരം.മേരി വർഗീസ് എന്ന യുവതിയാണ് നിരവധി മലയാളികളെ ഇത്തരത്തിൽ കെണിയിൽ കുടുക്കി നാട്ടിലേക്ക് കടന്നത്.

ഖത്തറിലെ ബിസിനസുകാരായ മലയാളികളുടെ ഫേസ്‌ബുക് പേജ് സന്ദർശിച്ച് അവരിടുന്ന പോസ്റ്റുകൾക്ക് ലൈക് നൽകിയാണ് യുവതി ആളുകളുമായി ബന്ധം സ്ഥാപിച്ചത്.പിന്നീട് ഫേസ്‌ബുക്ക് വഴി പരിചയപ്പെടുന്ന ബിസിനസുകാരുമായി യുവതി അടുത്ത ബന്ധം സ്ഥാപിക്കും. പിന്നീട് ദോഹയിലെ ഇവരുടെ താമസ സ്ഥലത്ത് എത്തുന്ന ആളുകളുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ഒളിക്കാമറയിൽ പകർത്തിയായിരുന്നു തട്ടിപ്പ്.നാട്ടിലെത്തിയ ശേഷമാണ് ഇവർ പലർക്കും ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച് പണം ആവശ്യപ്പെട്ടത്. യുവതിയുടെ കെണിയിൽ വീണ മലയാളികളായ പല പ്രമുഖ ബിസിനസുകാരും നാണക്കേട് ഓർത്ത് ആവശ്യപ്പെട്ട പണം നൽകി ഒതുക്കിത്തീർക്കുകയായിരുന്നു.ആവശ്യപ്പെട്ട തുക നൽകാൻ ഇല്ലാതിരുന്നതിനെ തുടർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ഒരാൾ മാത്രമാണ് കൊച്ചി സിറ്റി പോലീസിൽ പരാതി നൽകിയത്.

സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കണ്ണൂർ പയ്യന്നൂർ വള്ളക്കടവ് മുണ്ടയോട്ടിൽ സവാദ് (25),തളിപ്പറമ്പ് പരിയാരം പുൽക്കൂൽ വീട്ടിൽ അഷ്‌കർ(25),കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ്(27),എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വർഗീസ്(26) എന്നിവരെയാണ് കൊച്ചി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അതേസമയം,തട്ടിപ്പിനിരയായവരിൽ ഖത്തറിൽ നിന്നുള്ള കൂടുതൽ ബിസിനസുകാരുണ്ടെന്നാണ് പോലീസ് പറയുന്നത്.

പരാതിക്കാരനായ വ്യവസായിയുമായി ഖത്തറില്‍ വച്ച്‌ മേരി വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.മേരി വര്‍ഗീസ് വ്യവസായിയെ ഖത്തറിലെ തന്റെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം ഒളിച്ചു വെച്ച കാമറയിൽ നഗ്നദൃശ്യങ്ങൾ പകർത്തിയതായാണ് കൊച്ചി സിറ്റി പോലീസ് നൽകുന്ന വിവരം.പിന്നീടു നാട്ടിലെത്തിയ വ്യവസായിയുടെ ഫോണിലേക്കു പ്രതികള്‍ ചിത്രങ്ങള്‍ അയയ്ക്കുകയും 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒടുവില്‍ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എസിപി കെ ലാല്‍ജിക്കു പരാതി നല്‍കുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചും താമസ സ്ഥലത്തെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചു.സവാദാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് സൂചന. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുറച്ചു പണം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്കു കൈമാറിയിരുന്നു.ബംഗളൂരുവിലേക്കുള്ള യാത്രയില്‍ മടിക്കേരിയില്‍ ലോഡ്ജില്‍ താമസിക്കുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്.

ഇക്കാര്യത്തില്‍ കൊച്ചി സിറ്റി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
 


Latest Related News