Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മാറിമായത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടൻ വി.പി ഖാലിദ് അന്തരിച്ചു

June 24, 2022

June 24, 2022

ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്തെ ഷൂട്ടിംഗിനിടെ ആയിരുന്നു മരണം. ഫോര്‍ട്ട് കൊച്ചി ചുളളിയ്ക്കല്‍ സ്വദേശി വലിയകത്ത് പരീത് ഖാലിദ് എന്നാണ് മുഴുവന്‍ പേര്. ഷൂട്ടിങ് ലൊക്കേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരന്നു. മലയാള സിനിമയിലെ ശ്രദ്ധേയരായ ക്യാമറാമാന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവരാണ് വി.പി. ഖാലിദിന്റെ മക്കള്‍.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പ്രോഗ്രാം മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നാടകവും സിനിമയും ടെലിവിഷന്‍ പരിപാടികളുമായി ഏറെ സജീവമായിരുന്നു അദ്ദേഹം. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ട നടന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഈ പരമ്പരയുടെ ഭാഗമാണ്. മറിമായത്തില്‍ ഒരു ചെറിയ വേഷം ചെയ്തായിരുന്നു അദ്ദേഹം തുടങ്ങിയത്. അത് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മറിമായം അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി വിപി ഖാലിദിന് വേഷം നല്‍കുന്നുണ്ടായിരുന്നു.

സിനിമ, സീരിയല്‍, നാടക നടനായി തിളങ്ങിയ ഖാലിദ് ആലപ്പി തീയറ്റേഴ്‌സില്‍ അംഗമായിരുന്ന ഖാലിദ് അക്കാലത്തെ അറിയപ്പെടുന്ന ഗായനുമായിരുന്നു. എപ്പോഴും നിറ ചിരിയോടെ സ്‌ക്രീനില്‍ മിന്നി മറയുന്ന അദ്ദേഹത്തിനു വേണ്ടി സിനിമ-ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News