Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇറാനെ ഇളക്കിമറിച്ച പ്രക്ഷോഭത്തിനിടയാക്കിയ മഹ്സ അമിനിയുടെ മരണം പോലീസിന്റെ അടിയേറ്റല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

October 08, 2022

October 08, 2022

ന്യൂസ്‌റൂം ബ്യുറോ
തെഹ്റാൻ : ഇറാൻ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധത്തിന് ഇടയാക്കിയ മഹ്സ അമിനിയുടെ മരണം അടിയേറ്റല്ലെന്ന് റിപ്പോർട്ട്.22കാരിയായ മഹ്‌സ അമാനി അർബുദ ബാധിതയായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്.

ഇറാനില്‍ മതകാര്യ പോലിസിന്റെ കസ്റ്റഡിയിലിരിക്കെ കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരണപ്പെട്ടതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 700 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ 60 പേര്‍ വനിതകളാണ്. നൂറുകണക്കിന് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

ഹിജാബ് നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലിസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി മതകാര്യ പോലീസിന്റെ മര്ദനമേറ്റാണ് മരിച്ചത് എന്നായിരുന്നു ആരോപണം.

എന്നാൽ ഇപ്പോൾ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ട് പ്രകാരം എട്ടാം വയസ്സ് മുതൽ മഹ്‌സക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.ഇറാൻ ഫോറൻസിക് ഓർഗനൈസേഷൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

സഹോദരൻ കൈരാഷിനൊപ്പം അവധിദിനം ചെലവഴിക്കാനായി തെഹ്റാനിൽ എത്തിയതായിരുന്നു മഹ്‌സ അമിനി.സെപ്തംബർ 13 ന് ഇരുവരും ഷാഹിദ് ഹാഗാനി എക്സ്പ്രസ് വേയിൽ എത്തിയപ്പോൾ ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണത്താൽ പോലീസ് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.യുവതിയെ പോലീസ് നിർബന്ധിച്ച് വാനിൽ കയറ്റിയെന്നും ക്രൂരമായി മർദിച്ചുവെന്നുമായിരുന്നു സഹോദരന്റെ ആരോപണം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News