Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മൊറോക്കോക്കെതിരായ തോൽ‌വിയിൽ ബെൽജിയത്തിൽ കലാപം,ബ്രസൽസിൽ പോലീസ് ലാത്തിച്ചാർജ്

November 28, 2022

November 28, 2022

ന്യൂസ്‌ ഏജൻസി
ദോഹ : ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൊറോക്കോക്കെതിരെ പരാജയം ഏറ്റുവാങ്ങിയതിൽ ക്ഷുഭിതരായ ആരാധകർ തലസ്ഥാന നഗരമായ ബ്രസൽസിൽ ആക്രമണം അഴിച്ചുവിട്ടു.ബ്രസൽസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.

നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. നിരവധി വാഹനങ്ങളും ഇവർ അഗ്നിക്കിരയാക്കി. വിവിധ നഗരങ്ങളിലെ സബ് വേ, ട്രാം സർവീസുകൾ തടസപ്പെട്ടു.
ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മൊറോക്കോ വീഴ്ത്തിയത്. പൊസിഷൻ ഫുട്ബോളിന് ചടുലനീക്കങ്ങളിലൂടെ മറുപടി നൽകിയ മൊറോക്കോയ്ക്കായി അബ്ദെൽ ഹമീദ് സാബിരി, സക്കരിയ അബൂഖ്ലാൽ എന്നിവർ ഗോൾ പട്ടികയിൽ ഇടം നേടി. 1998നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ഒരു ലോകകപ്പ് മത്സരത്തിൽ വിജയിക്കുന്നത്.


Latest Related News