Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ലോകകപ്പ് ഇങ്ങെത്താറായി,കോഴിക്കോട് പുള്ളാവൂർ പുഴയിൽ മെസിക്കൊപ്പം ഫോട്ടോയെടുക്കാൻ ആരാധകർ

November 01, 2022

November 01, 2022

ന്യൂസ്‌റൂം ബ്യുറോ   
കോഴിക്കോട് : ഖത്തർ ലോകകപ്പിന് ദിവസങ്ങൾ അവശേഷിക്കെ,കോഴിക്കോട്ടെ അർജന്റീനിയൻ ആരാധകർ ആവേശത്തിലാണ്.കോഴിക്കോട് പുള്ളാവൂർ പുഴയിൽ തലയുയർത്തി നിൽക്കുന്ന മെസ്സിക്കൊപ്പം സെൽഫിയെടുത്ത് അർജന്റീന ലോകകപ്പുയർത്തുന്നതും കാത്ത് അവർ ദിവസങ്ങളെണ്ണി കഴിയുകയാണ്.ഖത്തർ അവർക്ക് ദൂരെയല്ല.അതുകൊണ്ടുതന്നെ വീട്ടുമുറ്റത്തെ ലോകകപ്പിൽ മെസി അൽഭുതം കാണിക്കുമെന്ന് തന്നെ അവർ ഉറച്ചുവിശ്വസിക്കുന്നു.


പക്ഷെ പുള്ളാവൂരിലെ ചെറുപുഴയിൽ ഇങ്ങനെ തലയുയർത്തി നിൽക്കുന്നത് യഥാർത്ഥ മെസിയല്ല.അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായത്.



കോഴിക്കോട് കൊടുവള്ളിക്ക് അടുത്തുള്ള പുള്ളാവൂരിലെ ചെറുപുഴയിലെ കുറുങ്ങാട്ടു കടവില്‍ അര്‍ജന്‍റീന ആരാധകര്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്‍റെ വീഡിയോയയും നേരത്തെ വൈറലായിരുന്നു. പുള്ളാവൂര്‍ പുഴയില്‍ മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ചത്. അര്‍ജന്‍റീനയുടെ പ്രശസ്തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മെസിയെ ഏറെ ദൂരെ നിന്നുപോലും കാണാനാവും.

പുള്ളാവൂരിലെ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷനാണ് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് പുഴക്ക് നടുവിലെ ചെറിയ തുരുത്തില്‍ ഉയര്‍ത്തിയത്. ലോകകപ്പിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനാണ് മെസിയും സംഘവും ഇത്തവണ ഖത്തറില്‍ ഇറങ്ങുന്നത്. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും.

അര്‍ജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജും ചിത്രം പങ്കുവെച്ച് കേരളത്തിലെ അര്‍ജന്‍റീന ആരാധകരുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News