Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
സ്വവർഗരതിക്കാരും വന്നോളൂ, പാശ്ചാത്യരെ തൃപ്തിപ്പെടുത്താൻ വിശ്വാസം മാറ്റണമെന്ന് ആജ്ഞാപിക്കാൻ പാശ്ചാത്യൻ രാജ്യങ്ങൾക്ക് കഴിയില്ലെന്ന് ഖത്തർ ഊർജമന്ത്രി

November 30, 2022

November 30, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കാമെന്നും എന്നാൽ ഖത്തറികൾ എന്ത് വിശ്വസിക്കണമെന്ന് ആജ്ഞാപിക്കാൻ പാശ്ചാത്യ രാജ്യങ്ങൾക്ക് കഴിയില്ലെന്നും ഖത്തർ  ഊർജ മന്ത്രി സാദ് ഷെരീദ അൽ-കാബി പറഞ്ഞു. ജർമ്മനിയിലെ ബിൽഡ് പത്രത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സർ "വൺ ലവ്" ആംബാൻഡ് ധരിച്ച് മത്സരം കാണാനെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"അവർ ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾക്ക് അതിൽ പ്രശ്‌നമില്ല,പക്ഷെ ഞങ്ങൾ എന്തു വിശ്വസിക്കണമെന്ന് പറയാൻ അവർക്ക് അവകാശമില്ല."-അദ്ദേഹം പറഞ്ഞു.

ഞങ്ങൾ സ്വർഗ്ഗരതിക്കാരെ ഉൾക്കൊള്ളുന്നു,അവരെ വിശ്വസിക്കുന്നു.എന്നുകരുതി പാശ്ചാത്യരെ തൃപ്തിപ്പെടുത്താൻ ഞാൻ എന്റെ നിയമങ്ങളും ഇസ്ലാമിക വിശ്വാസവും  മാറ്റണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതംഗീകരിക്കാൻ കഴിയില്ലെന്നും സാദ് ഷെരീദ അൽ-കാബി കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News