Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഇനി മറന്നേക്കൂ,ഖത്തറിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള എല്ലാ നിബന്ധനകളും പിൻവലിച്ചു

June 23, 2023

June 23, 2023

അൻവർ പാലേരി  

ദോഹ :ഖത്തറിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ  മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ശേഷിക്കുന്ന നിബന്ധനകൾ കൂടി റദ്ദാക്കി. കോവിഡ് -19 നിയന്ത്രണങ്ങളിൽ അവസാനത്തേത് കൂടി പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസം ചേർന്ന  മന്ത്രിസഭാ കൗൺസിൽ പ്രഖ്യാപിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH)  അറിയിച്ചു.

ഇതനുസരിച്ച്, ഡ്യൂട്ടിയിലായിരിക്കുമ്പോൾ കസ്റ്റമേഴ്‌സുമായി നേരിട്ട് സമ്പർക്കമുണ്ടാവുന്ന ജീവനക്കാർ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ എന്നിവയിൽ പ്രവേശിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും വ്യാഴാഴ്ച ഒരു ട്വീറ്റിൽ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൊതു ഇടങ്ങളിൽ മാസ്‌ക് നിര്ബന്ധമാക്കിയിരുന്നു.രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ നിബന്ധനകൾ പിൻവലിച്ചിരുന്നെങ്കിലും ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമായിരുന്നു.

അതേസമയം, പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങൾ  അനുഭവപ്പെടുന്നുണ്ടെങ്കിൽ, ആശുപത്രി ഇൻപേഷ്യന്റ് യൂണിറ്റുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ സന്ദർശിക്കരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം  ഓർമ്മിപ്പിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News