Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
കോഴിക്കോട്ട് നിന്നും ഭീമൻ ബൂട്ട് ഖത്തറിലേക്ക് കപ്പൽ കയറുന്നു,വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും

October 16, 2022

October 16, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ ലോകകപ്പിൽ ഇന്ത്യ ബൂട്ടണിയുന്നില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള  ഭീമൻബൂട്ട്‌ ഖത്തറിലെത്തും.പതിനേഴടി നീളവും ആറടി ഉയരവുമുള്ള  ബൂട്ട് ആണ് ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാനായി തയാറെടുക്കുന്നത്.ഇതിന്റെ ഔദ്യോഗിക പ്രദർശനം ഇന്ന്(ഞായറാഴ്ച) കോഴിക്കോട് കടപ്പുറത്ത് നടന്നു.

ഈ മാസം തന്നെ ബൂട്ട് ഖത്തറിലേക്ക് അയക്കുമെന്ന് സംഘാടകർ ന്യൂസ്‌റൂമിനോട് പറഞ്ഞു.

കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ ഇന്ന്  വൈകിട്ട് അഞ്ചുമുതൽ ഒമ്പതുവരെയാണ് പ്രദർശനം. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും കേരള മുൻ ഫുട്ബാൾ ക്യാപ്റ്റൻ ആസിഫ് സഹീറും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്യും.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രമുഖ ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം ദിലീഫിന്റെ മേൽനോട്ടത്തിൽ ഐമാക്സ് ഗോൾഡ്  റൈസ് ഇൻഡസ്ട്രീസാണ്‌ ഭീമൻ ബൂട്ട് നിർമിച്ചത്‌.   അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലാണ്‌  ഖത്തറിൽ ബൂട്ട് സ്വീകരിക്കുക. ഫോക്കസ്‌ ഡയരക്ടർ അസ്‌കർ റഹ്മാന് മന്ത്രി അഹമ്മദ് ദേവർകോവിലിന്‌  കൈമാറും.  
ലെതർ, ഫൈബർ, റെക്സിൻ, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ്‌ എന്നിവകൊണ്ടാണ് നിർമിച്ചിരിക്കുന്നത്‌. 12 ലക്ഷം രൂപയാണ്‌  ചെലവ്‌.   ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം നേടുമെന്ന്‌ നിർമാതാക്കൾ പറഞ്ഞു.  ഖത്തറിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലെല്ലാം പ്രദർശിപ്പിക്കും.

 1981ൽ വലിയങ്ങാടി ആസ്ഥാനമായി ആരംഭിച്ച ഐമാക്സ് ഗോൾഡ്‌ ഗ്രൂപ്പ്‌ അരി വ്യാപാരരംഗത്തെ രാജ്യത്തെ മുൻനിരക്കാരാണ്. വാർത്താസമ്മേളനത്തിൽ ഐമാക്സ് ഗോൾഡ് ചെയർമാൻ  സി പി അബ്ദുൽ വാരിഷ്, സിഇഒ അബ്ദുൽ ബാസിത്, മജീദ് പുളിക്കൽ, ഷമീർ സുറുമ എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News