Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോഴിക്കോട് ട്രെയിനിന് പെട്രോളൊഴിച്ച് തീയിട്ടു,ട്രാക്കിന് സമീപം മൂന്ന് മൃതദേഹങ്ങൾ

April 03, 2023

April 03, 2023

ന്യൂസ്‌റൂം ബ്യുറോ
കോഴിക്കോട് :ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ പെട്രോൾ ഒഴിച്ച്  തീകൊളുത്തി. 9 പേർക്ക് പൊള്ളലേറ്റു. കോഴിക്കോട് എലത്തൂരിൽ വച്ച് ഡി വൺ കോച്ചിലെ യാത്രക്കാരനാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്നാണ്  വിവരം.
ഞായറാഴ്ച രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് ട്രെയിൻ കണ്ണൂരിലേക്കു പോകുന്നതിനിടെയാണ്  യാത്രക്കാരൻ തീയിട്ടത്. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. കാറ്റത്ത് തീ പെട്ടെന്ന് പടർന്നതോടെ, സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടർന്നു.

എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരാണ് മരിച്ചതെന്നാണ് വിവരം. ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.

ആക്രമണം ഭയന്ന് കണ്ണൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും ട്രെയിനില്‍ നിന്ന് ചാടിയെന്ന് യാത്രക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിനേയും രണ്ട് വയസുള്ള മകളേയുമാണ് കാണാതായത്. മരിച്ചത് ഇവര്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു ട്രെയിനിലെ ലോകോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

ഈ യുവതിയുടെ അയല്‍വാസി റാഫിക്കിനും ട്രെയിനിലെ ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാളാണ് ഇരുവരേയും കാണാനില്ലെന്ന വിവരം പങ്കുവച്ചത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയേയും കുഞ്ഞിനേയും കാണാനില്ലെന്ന വിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

തീയിട്ട അക്രമിക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ, ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ ഇയാളെ കാത്ത് ബൈക്കിവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.  അതിനിടെ, എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ അക്രമിയുടെ ബാഗ് കണ്ടെത്തി. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News