Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദോഹയിൽ കാൽപന്ത്കളി മുറുകുമ്പോൾ ഈ കോഴിക്കോട്ട് സ്വദേശിയും ജാഗ്രതയിലായിരുന്നു

January 03, 2022

January 03, 2022

ദോഹ : ഇക്കഴിഞ്ഞ ഡിസംബർ പതിനെട്ടിന് ഫിഫാ അറബ് കപ്പ് ഫുട്‍ബോളിന് ദോഹയിൽ കൊടിയിറങ്ങിയപ്പോൾ  കാൽപ്പന്തുകളിയുടെ ആരവങ്ങൾക്ക് ആവേശം പകർന്ന ഒരു കോഴിക്കോട്ടുകാരൻ സ്റ്റേഡിയത്തിന് പുറത്ത് തികഞ്ഞ ആത്മസംപിതൃപ്തിയോടെ നിൽക്കുന്നുണ്ടായിരുന്നു.അറബ് മേഖലയിലെ ഫുട്‍ബോൾ രാജാക്കന്മാർ ആരെന്നറിയാൻ ലോകം മുഴുവൻ ദോഹയിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അൽ ബെയ്‌ത്‌ സ്റ്റേഡിയത്തിലെ ലാസ്റ്റ് മൈൽ ഷോട്ടുകളും ബോധവത്കരണ കാമ്പയിനും കൃത്യമായി ആരാധകരിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അദ്ദേഹം.ഖത്തറിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി ഈവന്റ്സ് ഗ്രൂപ്പുകൾക്ക് വേണ്ടിയും മറ്റാവശ്യങ്ങൾക്കും കൂറ്റൻ ഡിസ്‌പ്ലേ സ്ക്രീനുകൾ ഒരുക്കുന്നതിന് പിന്നിൽ ഒരു മലയാളിയാണെന്നറിയുമ്പോൾ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കും അത് അഭിമാനകരമായ തിരിച്ചറിവായി മാറുന്നു.ഫിഫ അറബ് കപ്പിന് വേദിയായ ആറ് സ്റ്റേഡിയങ്ങളിൽ നാല് സ്റ്റേഡിയങ്ങൾക്ക് പുറത്തും ഫിഫയും സുപ്രീം കമ്മറ്റിയും ചേർന്ന് സ്ഥാപിച്ച എൽ.ഇ.ഡി സ്ക്രീനുകൾക്ക് പിന്നിലും കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ഹസനുൽ ബന്നയും അദ്ദേഹത്തിന്റെ കൂടി ഉടമസ്ഥതയിലുള്ള ഹവായ് എന്ന സ്ഥാപനവുമായിരുന്നു.ഹവായിയുടെ മിഡിലീസ്റ്റ് ഓപ്പറേഷൻ മാനേജരാണ് ഇദ്ദേഹം.എൽ.ഇ.ഡി സ്‌ക്രീൻ നിർമാതാക്കളായ കമ്പനി കോവിഡ് കാലത്താണ് ഭക്ഷ്യമേളയും ഉന്നതതല സമ്മേളനങ്ങളുമുൾപ്പെടെയുള്ള പരിപാടികളുടെ പ്രദർശന ചുമതലകൾ കൂടി ഏറ്റെടുത്ത് തുടങ്ങിയതെന്ന് ഹസനുൽ ബന്ന പറയുന്നു.നിലവിൽ സൗത്ത് ഇന്ത്യയിലെ ഒന്നാം നിര എൽ.ഇ.ഡി സ്‌ക്രീൻ നിർമാതാക്കളായ ഹവായ് റീട്ടെയിൽ രംഗത്തും സജീവമാണ്.

ലോകത്തെ പ്രധാന ഈവൻസുകളുടെ കേന്ദ്രമായി ഖത്തർ മാറുകയാണെന്ന് സാധ്യത മുന്നിൽ കണ്ടാണ് അതിന്റെ ഭാഗമാവാൻ ലക്ഷ്യമാക്കി കമ്പനി ഖത്തറിൽ പ്രവർത്തനം തുടങ്ങിയത്.ഖത്തറിലെ പ്രമുഖ കമ്പനികളുടെയും മന്ത്രാലയങ്ങളുടെയും സമ്മേളനങ്ങൾക്ക് സ്‌ക്രീനുകളൊരുക്കിയാണ് കമ്പനി രാജ്യത്ത് ചുവടുറപ്പിച്ചത്.ഫിഫ അറബികപ്പിന്റെ ഭാഗമാവാൻ കൂടി കഴിഞ്ഞതോടെ ആത്മവിശ്വാസം വർധിച്ചതായി ഇദ്ദേഹം പറയുന്നു.

'എൽ.ഇ.ഡി ഇൻഡസ്ട്രയിലെ വിവിധ മേഖലകൾ കൃത്യതയോടെ ഏകോപിപ്പിച്ചു കൊണ്ടാണ് കമ്പനി മുന്നോട്ടു പോകുന്നത്.ഇലക്ട്രിക്കൽ,മെക്കാനിക്കൽ,ഹാർഡ്‌വെയർ,സോഫ്റ്റ്‌വെയർ സൊല്യൂഷൻ എന്നിവയ്ക്ക് പുറമെ ഈ മേഖലയിൽ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കേണ്ടതും പ്രധാനമാണ്.ഇതിനായി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘം ആവശ്യമാണ്.ഇതിനെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ഏറ്റവും മിതമായ നിരക്കിൽ പിഴവുകളില്ലാത്ത സേവനവും ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് കമ്പനി ലക്ഷ്യമാക്കുന്നത്- ഹസനുൽ ബന്ന ന്യൂറോമിനോട് പറഞ്ഞു.

ഖത്തറിന് പുറമെ ദുബായ്,ഷാർജ,മുംബൈ,ഹൈദരാബാദ്,ചെന്നൈ,വിജയവാഡ,ബാംഗ്ലൂർ,കൊച്ചി,കോഴിക്കോട് എന്നീ നഗരങ്ങളിൽ നേരിട്ട് തന്നെ സേവനങ്ങൾ എത്തിക്കുന്ന കമ്പനി മറ്റിടങ്ങളിലും തങ്ങളുടെ സേവനങ്ങൾ നൽകുന്നുണ്ട്.ചെറുതും വലുതുമായ പ്രദർശനങ്ങൾക്കും സമ്മേളനങ്ങൾക്കും ആവശ്യമായ തരത്തിലുള്ള വ്യത്യസ്ത രീതിയിലുള്ള സ്ക്രീനുകൾ തയ്യാറാക്കുന്നതിൽ നിരന്തരമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തി മുന്നോട്ടു പോകുന്നതാണ് കമ്പനിയുടെ പ്രധാന വിജയരഹസ്യമെന്ന് ഹസനുൽ ബന്ന പറയുന്നു.

ഖത്തർ പശ്ചിമേഷ്യയുടെ പ്രധാന കായിക കേന്ദ്രമായി മാറുമ്പോൾ ഈ കോഴിക്കോട്ടുകാരനും പ്രതീക്ഷകൾ ഏറെയാണ്.
'കായികമേളകളുടെയും പ്രദർശനങ്ങളുടെയും സാങ്കേതിക തികവിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന രാജ്യമെന്ന നിലയിൽ അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഞങ്ങളുടെ കൈമുതൽ.ഇതിനാവശ്യമായ മനുഷ്യവിഭവവും സാങ്കേതിക വിദഗ്ധരും കൂടെയുള്ളത് വലിയ അനുഗ്രഹമായി കരുതുന്നു-'അദ്ദേഹം പറഞ്ഞു നിർത്തി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News