Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹെലികോപ്ടർ അപകടത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം നീക്കി

March 26, 2023

March 26, 2023

ന്യൂസ്റൂം ബ്യൂറോ
കൊച്ചി: ഹെലികോപ്ടർ അപകടത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം നീക്കി. പരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ തകർന്നു വീണതോടെയാണ് വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് റൺവേ തുറന്നത്. ഇതോടെ വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലായി.

പരിശീലന പറക്കലിനിടെ റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറമാണ് ഹെലികോപ്ടർ തകർന്നു വീണത്. മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഇവരിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News