Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തട്ടിക്കൊണ്ടുപോയവര്‍ ശാരീരികമായി ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യിച്ചെന്നും മുഹമ്മദ് ഷാഫി

April 18, 2023

April 18, 2023

ന്യൂസ്‌റൂം ബ്യൂറോ
കോഴിക്കോട്: തട്ടിക്കൊണ്ടുപോയവര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പ്രവാസി മുഹമ്മദ് ഷാഫി. ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയതെന്നും ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരെ പറയിപ്പിച്ചതെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു. കൊടുവള്ളി സ്വദേശി സാലിയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് മുഹമ്മദ് ഷാഫി മൊഴി നല്‍കി. മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ രാത്രി പത്തരയോടെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. 

പരപ്പന്‍പൊയിലിലെ വീട്ടില്‍ നിന്ന് ഏപ്രില്‍ ഏഴിനാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണ്ണ-ഹവാല തട്ടിപ്പ് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചെതെന്നാണ് പൊലീസ് പറയുന്നത്. എയര്‍പോര്‍ട്ട് കാര്‍ഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയില്‍ നിന്നാണ് മൂന്ന് വര്‍ഷം മുന്‍പ് സ്വര്‍ണം തട്ടിയെടുത്തത്. ഇതിന്റെ പങ്ക് ഷാഫിയും സഹോദരന്‍ നൗഫലും സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കിയില്ല. ഇതിന്റെ പേരില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘം ഷാഫിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതായി സ്ഥിരീകരിച്ചു. ഷാഫി ദുബായിലെത്തിയ ശേഷം കൊടുവള്ളി സ്വദേശി സാലിയുമായി ഹവാല ഇടപാട് നടത്തിയെന്നും കണ്ടെത്തി.

സാലിയ്ക്ക് ഷാഫി നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപയാണ്. ദുബായിലെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു മാസം മുന്‍പ് സാലിയുടെ നേതൃത്വത്തില്‍ ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ട രണ്ട് പേരെയും മറ്റൊരാളെയും തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്തികാരോ ഹലാവ ഇടപാടുകാരോ എന്നത് വ്യക്തമല്ല.

ഏപ്രില്‍ ഏഴിന് രാത്രിയിലാണ് വീട്ടിന്റെ ഉമ്മറത്ത ഇരിക്കുകയായിരുന്ന ഷാഫിയെ കാറിലത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഷാഫിയെ കാറില്‍ കയറ്റുന്നത് കണ്ട് ഓടിയെത്തിയ ഭാര്യ സനിയയും സഹോദരന്റെ ഭാര്യയും ചേര്‍ന്ന് ഷാഫിയെ കാറില്‍ നിന്ന് പിടിച്ച് ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ അക്രമികള്‍ സനിയയേയും കാറിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ സനിയയെ കുറച്ചകലെ ഇറക്കി വിടുകയായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News