Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യവുമായി കേരളോത്സവത്തിന് കൊടിയേറും, സെപ്റ്റംബർ 30ന് ഐ എം വിജയൻ കിക്ക്‌ ഓഫ് ചെയ്യും

September 26, 2022

September 26, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തർ ലോക കപ്പിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്  ‘മലയാളി സമാജവും റേഡിയോ മലയാളം 98.6 ഉം ചേർന്നൊരുക്കുന്ന കേരളോത്സവം സെപ്റ്റംബർ 30ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.ഖത്തറിലെ എല്ലാ ജില്ലാ അസോസിയേഷനുകളെയും ചെറുതും വലുതുമായ കായിക, സാംസ്കാരിക സംഘടനകളെയും ഇന്ത്യൻ സ്കൂളുകളെയും ഉൾപ്പെടുത്തി ആയിരത്തിലധികം കലാകാരന്മാരെ അണിനിരത്തിയാണ് കേരളോത്സവം സംഘടിപ്പിക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആയ്യായിരത്തിൽപരം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടി ഖത്തറിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു.ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ കിക്ക്‌ ഓഫ് നിർവഹിക്കും. 32 രാജ്യങ്ങളുടെ പതാകയുമായി  കഥകളിയോടുകൂടി ആരംഭിക്കുന്ന കലാസന്ധ്യയിൽ മെഗാ തിരുവാതിര, മെഗാ ഒപ്പന, മാർഗംകളി, നാടൻപാട്ട്, കോൽക്കളി, കവിത നൃത്താവിഷ്കാരം, നാഗനൃത്തം തുടങ്ങി മറ്റു നിരവധി കലാപരിപാടികൾഅരങ്ങേറും.

വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷണ സ്റ്റോളുകൾ, തുടങ്ങിയവയും ഉണ്ടായിരിക്കുമെന്നും സംഘാടകർ  അറിയിച്ചു.

പ്രസിഡന്റ് ആനന്ദ് നായർ, സെക്രട്ടറി റിയാസ് അഹ്മദ്, ചെയർപേഴ്സൺ ലതാ ആനന്ദ് നായർ, വൈസ് പ്രസിഡന്റ് ബദറുദ്ദിൻ സി മുഹമ്മദ്, വൈസ് പ്രസിഡന്റ് വേണുഗോപാലൻ, ട്രഷറർ വീണ ബിദ, റേഡിയോ 98.6 എഫ് എം സി.ഇ.ഓ അൻവർ ഹുസൈൻ, ഷോ ഡയറക്ടർ കൃഷ്ണനുണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News