Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറിലേക്ക് പോയ മകന് മയക്കുമരുന്ന് കൈമാറിയത് ദുബായ് വിമാനത്താവളത്തിൽ,കണ്ണീർ തോരാതെ ഒരമ്മ

September 05, 2022

September 05, 2022

അൻവർ പാലേരി /  അന്വേഷണം 

ദോഹ : തന്റെ മകൻ യശ്വന്തിന് ഖത്തറിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ എറണാകുളം വരാപ്പുഴ സ്വദേശിനി ജയ ഏറെ സന്തോഷിച്ചു.മറൈൻ ഷിപ്പിംഗ് പഠനം പൂർത്തിയാക്കി നല്ലൊരു ജോലി സ്വപ്നം കൊണ്ടുനടന്നിരുന്ന 23കാരനായ മകൻ പോകുന്നത് ലോകകപ്പ് ഫുട്‍ബോളിന് വേദിയാകുന്ന ഖത്തറിലേക്കാണ്.തനിക്കു കിട്ടിയ അവസരം വലിയ ദൈവാനുഗ്രഹമായി കരുതി യശ്വന്തും ഏറെ സന്തോഷിച്ചിരുന്നു.എന്നാൽ ഈ സന്തോഷത്തിന് ഏറെ ആയുസ്സില്ലെന്നും ലോകം മുഴുവൻ കണ്ണികളുള്ള ഒരു മയക്കുമരുന്ന് സംഘത്തിന്റെ ചതിക്കുഴിയിലേക്കാണ് ഈ യാത്രയെന്നും ആ അമ്മയും മകനും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

മയക്കുമരുന്നുമായി ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ യശ്വന്ത് ഇപ്പോൾ ജയിലിലാണ്.

'മറൈൻ ഷിപ്പിംഗ് പഠനം പൂർത്തിയാക്കിയിട്ടും ജോലി ശരിയാവാത്തതിൽ അവൻ ഏറെ നിരാശനായിരുന്നു.അങ്ങനെയാണ് ഒരു ഏജൻസി വഴി ഈ ജോലി ശരിയായത്.ഏജൻസിയുടെ ഇടപെടലിൽ ഞങ്ങൾക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല.ഖത്തറിൽ വെച്ച് മകൻ അറസ്റ്റിലായെന്ന വിവരം ലഭിക്കുന്നത് വരെ എല്ലാം ശരിയായെന്നാണ് ഞങ്ങൾ കരുതിയത്...' മകനെ ഏതെങ്കിലും വിധത്തിൽ രക്ഷിക്കാൻ നാട്ടിലെ അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങുന്ന 'അമ്മ ജയ പറയുന്നു.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദുബായ് വഴിയാണ് യശ്വന്ത് ദോഹയിൽ എത്തിയത്.ട്രാൻസിറ്റിൽ ദുബായിൽ എത്തിയപ്പോൾ ഏജൻസിയുടെ ഒരു പ്രതിനിധി വിമാനത്താവളത്തിലെത്തി ഖത്തറിലെ സുഹൃത്തിന് കൊടുക്കണമെന്നാവശ്യപ്പെട്ട്  ചെറിയൊരു പൊതി യശ്വന്തിനെ ഏൽപിക്കുകയായിരുന്നുവെന്നാണ് 'അമ്മ ജയ പറയുന്നത്.

മകനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ,മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് നിവേദനം നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ 'അമ്മ.

അതേസമയം.ജയയുടെ പരാതിയിൽ കേരളത്തിലെ ഏജൻസിയെ കുറിച്ച് അന്വേഷിച്ച പോലീസ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.എടത്തല സ്വദേശി നിയാസ്,കോതമംഗലം എരമല്ലൂർ സ്വദേശി ആഷിഖ് ഷമീർ,വൈക്കം സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായ മൂന്നു പേരും അന്താരാഷ്ട്ര മയക്കുമരുന്ന് ശ്രിംഖലയുടെ ഭാഗമാണെന്നും കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News