Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മുഗള്‍ ചരിത്രം ചെറുതല്ല, കേന്ദ്രം വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും

April 25, 2023

April 25, 2023

ന്യൂസ്‌റൂം ബ്യൂറോ
തിരുവനന്തപുരം: മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം അടക്കം എന്‍.സി.ഇ.ആര്‍.ടിയില്‍ നിന്നും കേന്ദ്രം വെട്ടിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും. എസ്.സി.ആര്‍.ടി ഇതിനായി സപ്ലിമെന്ററിയായി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേര്‍ന്ന കരിക്കുല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്‍.സി.ആര്‍.ടി ഇത്തരമൊരു തീരുമാനം എടുക്കുകയാണെങ്കില്‍ ബദല്‍ പാഠപുസ്തകം ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഏത് ക്ലാസിലേക്കാണ് ഈ പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ടത് എന്ന കാര്യത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിന് മുന്‍പ് തീരുമാനമെടുക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News