Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇന്ത്യൻ ബാസ്കറ്റ് താരമായ മലയാളി യുവതി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ,പരിശീലകനെതിരെ പരാതി

April 28, 2022

April 28, 2022

കോഴിക്കോട് : ഇന്ത്യന്‍ റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരം കോഴിക്കോട് കുറ്റ്യാടി  പാതിരാപ്പറ്റ കത്തിയണപ്പന്‍ചാലില്‍ കരുണന്റെ മകള്‍ ലിതാര(22)യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പരിശീലകന്‍ രവി സിങ്ങിന്റെ പേരില്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ലിതാരയുടെ കുടുംബം പരാതി നല്‍കി. രവി സിങ് ഉപദ്രവിക്കുന്നതായി കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും ലിതാര പറഞ്ഞിരുന്നു.

പാട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസിലാണ് ലിതാര ജോലി ചെയ്യുന്നത് ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതോടെ ഭയന്ന വീട്ടുകാര്‍ ഫ്ലാറ്റ് ഉടമയെ വിളിക്കുകയായിരുന്നു. ഫ്ലാറ്റ് ഉടമ എത്തിയപ്പോള്‍ ഫഌറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലാണ്. തുറന്ന് പരിശോധിച്ചപ്പോഴാണ് ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസിലാണ് ലിതാര ജോലി ചെയ്യുന്നത്. വിഷുവിന് നാട്ടില്‍ വന്നിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News