Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കാസർകോഡുകാരി നഗ്മ മുഹമ്മദ് മാലിക് ഇനി പോളണ്ടിൽ ഇന്ത്യയുടെ ശബ്ദമാകും

September 16, 2021

September 16, 2021

കാസര്‍കോട്: പോളണ്ടിലെ ഇന്ത്യന്‍ ശബ്ദമായി കാസര്‍കോട്ടുകാരി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹബീബുള്ളയുടെ മകള്‍ നഗ്മ മുഹമ്മദ് മാലിക് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റു. ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ സമാന പ്രവര്‍ത്തന പരിചയവുമായാണ് നഗ്മ പോളണ്ടിലേക്കെത്തുന്നത്.സെപ്റ്റംബര്‍ ഒന്നിനാണ് ചുമതലയേറ്റത്.

1991-ല്‍ വിദേശകാര്യവകുപ്പില്‍ കരിയര്‍ നയതന്ത്രജ്ഞയായിട്ടായിരുന്നു നഗ്മയുടെ തുടക്കം. പാരീസില്‍ യുനെസ്‌കോയുടെ ഇന്ത്യന്‍ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലും പ്രവര്‍ത്തിച്ചു. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു.

കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ വാണിജ്യവിഭാഗത്തിന്റെ ചുമതല നഗ്മയ്ക്കായിരുന്നു. സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണേമിക്സിലുമായിരുന്നു പഠനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും സാമ്ബത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ താമസക്കാരനായിരുന്ന മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ.കേന്ദ്രസര്‍ക്കാരിന്റെ ഓവര്‍സീസ് കമ്യൂണിക്കേഷന്‍വകുപ്പില്‍ ജോലി ലഭിച്ചതോടെ കാസര്‍കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുള്ളയും കുടുംബവും. നഗ്മ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്.ഡല്‍ഹിയില്‍ അഭിഭാഷകനായ മാലിക്കാണ് ഭര്‍ത്താവ്.


Latest Related News