Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ജെറ്റ് എയർവെയ്‌സ് വീണ്ടും ചിറകുവിരിക്കുന്നു,സർവീസുകൾ തുടങ്ങാൻ കേന്ദ്രം ക്ലിയറൻസ് നൽകി

May 09, 2022

May 09, 2022

ദോഹ: ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് നിരവധി സർവീസുകൾ ഉടൻ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്.  നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലായിരുന്ന കമ്പനി ജലാൻ-കൽറോക്ക് കൺസോർഷ്യം ഏറ്റെടുത്തതിന് പിന്നാലെ വിമാന സർവിസുകൾ പുനരാരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജെറ്റ് അയർവേസിന് സെക്യൂരിറ്റി ക്ലിയറൻസ് നൽകിയതായി വിവിധ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ ഭാഗമായി കമ്പനി കഴിഞ്ഞ വ്യാഴാഴ്ച ഹൈദരാബാദ് എയർപോർട്ടിൽ പരീക്ഷണ പറക്കൽ നടത്തിയിരുന്നു.

ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്തിരുന്ന എയർലൈൻ കനത്ത സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് സർവീസുകൾ അവസാനിപ്പിച്ചത്. 2019 ഏപ്രിൽ 17 നാണ് എയർലൈൻ അവസാനമായി സർവീസ് നടത്തിയത്.

സർവിസുകൾ എന്ന് തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും സെപ്റ്റംബറിൽ തുടങ്ങാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യം ആഭ്യന്തര സർവിസുകൾ തുടങ്ങിയതിന് ശേഷമായിരിക്കും വിദേശ സർവിസുകൾ പുനരാരംഭിക്കുക. ഇരുനൂറ് ജീവനക്കാരെ കമ്പനി ഇതിനകം നിയമിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News