Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഐക്യരാഷ്ട്രസഭയിൽ ഖത്തറിന്റെ ആദ്യ സ്ഥിരം പ്രതിനിധിയായിരുന്ന ജാസിം ബിൻ യുസുഫ് അൽ ജമാൽ ലണ്ടനിൽ നിര്യാതനായി

February 26, 2023

February 26, 2023

അൻവർ പാലേരി 
ദോഹ : ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ ആദ്യത്തെ സ്ഥിരം പ്രതിനിധിയായിരുന്ന ജാസിം ബിൻ യുസുഫ് അൽ ജമാൽ  നിര്യാതനായി. ശനിയാഴ്ച ലണ്ടനിലായിരുന്നു അന്ത്യം.12 വർഷത്തെ യു.എൻ പ്രാധിനിത്യം ഉൾപെടെ നയതന്ത്ര മേഖലയിൽ അര നൂറ്റാണ്ടു നീണ്ട കാലത്തെ വിശിഷ്ട സേവനം പൂർത്തിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്.

മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥരും പ്രമുഖരും കമ്മ്യൂണിറ്റി അംഗങ്ങളും ഉൾപെടെ സമൂഹ മാധ്യമങ്ങളിൽ  അന്തരിച്ച നയതന്ത്രജ്ഞന്  ആദരാഞ്ജലികൾ അറിയിച്ചു.

“അന്തരിച്ച അംബാസഡർ ജാസിം ബിൻ യൂസഫ് അൽ ജമാലിന്റെ കുടുംബത്തിന് എന്റെ ആത്മാർത്ഥമായ   അനുശോചനം അറിയിക്കുന്നു.ഖത്തറി നയതന്ത്രമേഖലയിൽ വലിയ അടയാളം ഇത് അവശേഷിപ്പിക്കും' ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് മുൻ ഡയറക്ടർ ഷെയ്ഖ് സെയ്ഫ് ബിൻ അഹമ്മദ് അൽതാനി ട്വീറ്റ് ചെയ്തു.



ദീർഘകാലം  വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം   1971-ൽ ഖത്തർ സ്വതന്ത്ര രാഷ്ട്രമായതിനെ തുടർന്ന്  അൽ ജമാൽ യുഎന്നിലെ ദോഹയുടെ പ്രതിനിധിയായി നിയമിതനാവുകയായിരുന്നു.12 വർഷം നയതന്ത്രജ്ഞനായി സേവനം പൂർത്തിയാക്കിയ ശേഷം ഖത്തർ സർക്കാരിന്റെ  ഇന്റേണൽ  ഓർഗനൈസേഷനിൽ പ്രവർത്തിക്കുകയായിരുന്നു.ഇക്കാലയളവിൽ ഫലസ്തീൻ വിഷയത്തിൽ അദ്ദേഹം ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു.ഫലസ്തീൻ പ്രശ്‌നത്തെ "ശക്തമായി" പ്രതിരോധിച്ചിരുന്നു.പാശ്ചാത്യരെ ചൊടിപ്പിച്ച, സയണിസത്തെ വംശീയ പ്രസ്ഥാനമായി അപലപിക്കുന്ന കരട് പ്രമേയം പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യുഎൻ ജനറൽ അസംബ്ലിയിൽ അവതരിച്ചപ്പോൾ, അൽ-ജമാൽ ശക്തമായി പിന്തുണച്ചിരുന്നു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News