Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കാത്തിരിപ്പിനൊടുവില്‍ ജംഷീദ് ഖത്തര്‍ വഴി സൗദിയിലെത്തി

July 30, 2021

July 30, 2021

ജിദ്ദ:നീണ്ട യാത്രാ വിലക്കിനും കോവിഡ് പ്രതിസന്ധികളും  മറികടന്ന് പ്രവാസി മലയാളി സൗദിയിലെത്തി. പ്രതിസന്ധിക്കാലത്ത്  ഖത്തര്‍ വഴി സൗദിയിലേക്ക് എത്തുന്ന ആദ്യ മലയാളി കോഴിക്കോട് മുക്കം ചേന്ദമംഗലൂര്‍ സ്വദേശി ജംഷീദ് റഹ്‌മാനാണ്. ദോഹയില്‍ നിന്ന് ജിദ്ദയിലേക്കാണ്  ഇദ്ദേഹം കഴിഞ്ഞ ദിവസം എത്തിയത്. കഴിഞ്ഞ 14ാം  തിയതിയാണ് ഇദ്ദേഹം ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലിറങ്ങിയത്. ദോഹയിലെ പതിനാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കഴിഞ്ഞ ദിവസം ജംഷീദ് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
യാത്രക്ക് 72 മണിക്കൂര്‍ മുന്‍പ് പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റു നേടിയിരുന്നു. കൂടാതെ മുഖീം പോര്‍ട്ടില്‍ റെജിസ്റ്റര്‍ചെയ്യുകയും തവക്കല്‍നാ ആപ്പിള്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.  തവക്കല്‍നയില്‍ ഇമ്മ്യുന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിരുന്നതിനാല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഇല്ലാതെ റൂമില്‍ എത്താന്‍  ഇദ്ദേഹത്തിന് കഴിഞ്ഞു.നിലവില്‍ ആയിരകണക്കിന് സൗദി പ്രവാസികളാണ് ഖത്തര്‍ വഴി യാത്രയ്ക്കായി ദോഹയില്‍ ഉള്ളത്.

 


Latest Related News