Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ എണ്ണകപ്പലിന് നേരെ അറബിക്കടലിൽ ഡ്രോൺ ആക്രമണം

February 18, 2023

February 18, 2023

ന്യൂസ് ഏജൻസി
തെൽഅവീവ് : അറബിക്കടലിൽ ഇസ്രായേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണകപ്പലിന് നേരെ അറബിക്കടലിൽ വെള്ളിയാഴ്ച ഡ്രോൺ ആക്രമണമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഇറാനിയൻ കപ്പലുകളും ഉക്രെയ്നിലെ അധിനിവേശത്തിന് റഷ്യ ഉപയോഗിച്ചിരുന്ന ഷഹെദ് 136 ഡ്രോണും ആക്രമണത്തിൽ പങ്കെടുത്തതായി യുഎസ് സൈനിക ഉദ്യോഗസ്ഥനെയും പ്രാദേശിക സൈനിക വൃത്തങ്ങളെയും ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

ബിബിസി റിപ്പോർട്ട് പ്രകാരം,ഇസ്രായേലി ഷിപ്പിംഗ് കമ്പനിയായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് മാരിടൈം കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇറാനും പശ്ചാത്യ രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഇസ്രായിലി കപ്പലിനു നേരെ ആക്രമണമുണ്ടായത്.

 ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് ആരോപണം. രണ്ടാഴ്ച മുമ്പ് ഇറാനിൽ ഇസ്ഫഹാൻ നഗരത്തിനു സമീപം പ്രവർത്തിക്കുന്ന സൈനിക വ്യവസായ കേന്ദ്രത്തിനു നേരെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രായിലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News