Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹമാസിന്റെ നേതാവായി ഇസ്മായില്‍ ഹനിയയെ വീണ്ടും തെരഞ്ഞെടുത്തു

August 02, 2021

August 02, 2021

ഗസ്സ: ഫലസ്തീനിലെ  ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി ഇസ്മായില്‍ ഹനിയയെ വീണ്ടും തെരഞ്ഞെടുത്തു. 2017 മുതല്‍ ഹമാസ് മേധാവിയായിരുന്ന ഹനിയയെ ഹമാസ് അംഗങ്ങള്‍ നടത്തിയ ആഭ്യന്തര തെരഞ്ഞെടുപ്പിലാണ് നാല് വര്‍ഷത്തേക്ക് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്രായേല്‍ ഉപരോധത്താല്‍ ചുറ്റപ്പെട്ട ഗസ മുനമ്പ് ഹമാസ് നിയന്ത്രണത്തിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തുര്‍ക്കിയിലും ഖത്തറിലുമായി കഴിയുന്ന ഇസ്മായില്‍ ഹനിയ, ഗസ്സയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് പുറത്തുനിന്നാണ്.
മെയ് മാസത്തില്‍ ഇസ്രായേലുമായി നടന്ന സംഘര്‍ഷത്തിലും ഹമാസിനെ നയിച്ചത് ഇസ്മായില്‍ ഹനിയയായിരുന്നു. ഹമാസ് സ്ഥാപകന്‍ ശൈയ്ഖ് അഹമദ് യാസീന്റെ വലംകൈയായിരുന്നു 58 കാരനായ ഇസ്മായില്‍ ഹനിയ. വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ശൈഖ് അഹമ്മദ് യാസീന്‍ 2004ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

 


Latest Related News