Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഇറാനിലും ഭൂചലനം,ഖത്തറിനെ ബാധിക്കില്ലെന്ന് അധികൃതർ..

February 21, 2023

February 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഇറാന്റെ ചില ഭാഗങ്ങളിൽ  റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.ഇറാനിലെ ബന്ദർ അബ്ബാസിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
 
അതേമയം,തെക്കുപടിഞ്ഞാറൻ ഇറാനിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പം ഖത്തറിന് ഒരു തരത്തിലുള്ള അപകട സാധ്യതതയുമുണ്ടാക്കില്ലെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ)യെ ഉദ്ധരിച്ച് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.സാഗ്രോസ് പർവതനിരകളിലും ചില ഭാഗങ്ങളിലും ഭൂചലനങ്ങൾ ഉണ്ടാകുന്നത് അറേബ്യൻ ഫലകത്തിനും ഇറാനിയൻ ഫലകത്തിനും ഇടയിലുള്ള ടെക്‌റ്റോണിക് ചലനങ്ങളുടെ ഫലമാണെന്ന് ഖത്തർ സീസ്മിക് നെറ്റ്‌വർക്കിലെ ഉദ്യോഗസ്ഥൻ ഇബ്രാഹിം ഖലീൽ അൽ യൂസഫ് ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം ഭൂകമ്പങ്ങൾ ഖത്തറിനെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഖത്തറിനുള്ളിൽ തുടർചലനങ്ങൾക്ക് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News