Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കലിയടങ്ങാതെ ഇറാൻ,ലോകകപ്പിൽ അമേരിക്കയുടെ വിജയം ആഘോഷിച്ച ആരാധകനെ സുരക്ഷാസേന വെടിവെച്ചുകൊന്നു

December 02, 2022

December 02, 2022

ന്യൂസ് ഏജൻസി
തെഹ്റാൻ :ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ബി-യിൽ കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന മത്സരത്തിൽ അമേരിക്കയുടെ വിജയം ആഘോഷിച്ച ആരാധകനെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്.
ഇറാനെതിരായ അമേരിക്കയുടെ വിജയം ആഘോഷിച്ച  ഇറാൻ പൗരനെയാണ് ഇറാനിയൻ സുരക്ഷാ സേന വെടിവച്ചു കൊന്നതെന്ന് 'മിഡിൽ ഈസ്റ്റ് മോണിറ്റർ'റിപ്പോർട്ട് ചെയ്തു.

വടക്ക് പടിഞ്ഞാറൻ നഗരമായ ബന്ദർ അൻസാലിയിൽ അമേരിക്കൻ വിജയം ആഘോഷിച്ച മെഹ്‌റാൻ സമക് എന്ന 27-കാരനാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്.

ഇറാനും അമേരിക്കയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രാഷ്ട്രീയ വൈരത്തിന്റെ പശ്ചാത്തലത്തിലാണ് അൽ തുമാമ സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയത്.ഫുട്‍ബോളിനപ്പുറം രാഷ്ട്രീയ മാനങ്ങൾ കൂടി  ആവേശത്തിന് ചൂട് പകർന്ന മത്സരത്തിന് ശേഷം ഇറാൻ ആരാധകർ അമേരിക്കക്കെതിരായ തോൽവിയും ആഘോഷമാക്കിയിരുന്നു.പടക്കം പൊട്ടിച്ചും വാഹനങ്ങൾ അലങ്കരിച്ച് ഉച്ചത്തിൽ ഹോൺ മുഴക്കിയുമാണ് ഇറാനിൽ ആരാധകർ പരാജയം ആഘോഷമാക്കിയത്.

അതേസമയം, മഹ്‌സ അമിനിയെന്ന 22 കാരി മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ഇറാനിൽ ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ ലോകകപ്പിലെ തോൽവിയും യു.എസിന്റെ വിജയവും ഒരു വിഭാഗം ആഘോഷമാക്കുകയായിരുന്നു.ഇതിനിടെയാണ് ആഘോഷത്തിൽ പങ്കെടുത്ത ഒരാൾ സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News