Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
എൻ.ആർ.ഐ,ലൈഫ് സർട്ടിഫിക്കറ്റുകൾക്ക് മുൻ‌കൂർ അപ്പോയിൻമെൻറ് ആവശ്യമില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി

October 11, 2022

October 11, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: എൻആർഐ സർട്ടിഫിക്കറ്റും ലൈഫ് സർട്ടിഫിക്കറ്റും ആവശ്യമുള്ള ത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് അപേക്ഷ നൽകാൻ  മുൻ‌കൂർ അപ്പോയിന്മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

പുതിയ അറിയിപ്പ് പ്രകാരം,പഠനാവശ്യങ്ങൾക്കുള്ള എൻആർഐ സർട്ടിഫിക്കറ്റുകളും പെൻഷൻ ആവശ്യങ്ങൾക്കായി ലൈഫ് സർട്ടിഫിക്കറ്റുകളും ആവശ്യമുള്ളവർക്ക് ദോഹയിലെ ഇന്ത്യൻ എംബസിയിൽ നേരിട്ട് ഹാജരാകാവുന്നതാണ്.ഇതിനായി  പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 നും 1 മണിക്കുമിടയിലാണ് എംബസിയിൽ എത്തേണ്ടത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News