Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സുഡാൻ സംഘർഷത്തിനിടെ ഇന്ത്യൻ എംബസിക്ക് നേരെയും ആക്രമണം,അറബ് രാജ്യങ്ങളുടെ സഹായം തേടും

April 20, 2023

April 20, 2023

ന്യൂസ് ഏജൻസി
ഖര്‍ത്തൂം: സംഘര്‍ഷം രൂക്ഷമായ  സുഡാനില്‍ ഇന്ത്യന്‍ എംബസിക്ക് നേരെ അക്രമം. എംബസി നില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദേശത്തിനിടെയാണ് സംഭവം.സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് അറിയിച്ച ഇന്ത്യന്‍ എംബസി അക്രമത്തെ ശക്തമായി അപലപിച്ചു.

സുഡാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സൗദി അറേബ്യ അടക്കമുള്ള അറബ് ഭരണകൂടങ്ങളുമായി സംസാരിച്ചു. സുഡാന്‍ ഉള്‍പ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര തീരുമാനം.

സൗദി അറേബ്യ, യു.എ.ഇ, യു.എ.സ്, യു.കെ എന്നീ രാജ്യങ്ങളുമായി ഏകോപിച്ച്‌ പ്രവര്‍ത്തിക്കാനാണ് ഇന്ത്യയുടെ നീക്കം. കൂടാതെ യു.എന്‍ സഹായവും ഉപയോഗപ്പെടുത്തും. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും സുഡാനിലെ ഇന്ത്യക്കാരെ മടക്കി എത്തിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. സുഡാനിലെ പ്രവാസികള്‍ക്കായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News