Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തര്‍ യാത്രാ ഇളവുകള്‍ ഇന്നുമുതല്‍: എംബസിയുടെ നിര്‍ദേശങ്ങള്‍

July 12, 2021

July 12, 2021

ദോഹ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള എംബസി നിര്‍ദ്ദേശങ്ങള്‍
1.കോവിഷീല്‍ഡ് ഉള്‍പ്പെടെ ഖത്തര്‍ അംഗീകരിച്ച വാക്‌സിന്‍ പൂര്‍ത്തിയാക്കിയ റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ക്വാറന്റയിന്‍ ആവശ്യമില്ല. എന്നാല്‍ രക്ഷിതാക്കളെ അനുഗമിക്കുന്ന 17 വയസുവരെയുള്ള കുട്ടികള്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റയിന്‍ വേണം
2.വാക്‌സിനെടുക്കാത്ത രക്ഷിതാക്കളും അവരോടൊപ്പമുള്ള കുട്ടികളും വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവരും 14 ദിവസം പൂര്‍ത്തിയാക്കാത്തവരും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ബന്ധം.
3.വാക്സിനെടുക്കാത്ത 11 വയസുവരേയുള്ള കുട്ടികള്‍ക്ക് വാക്സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല.
4.യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
5. www.ehteraz.qa   എന്ന സൈറ്റില്‍ 12 മണിക്കൂര്‍ മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
6.ഖത്തറിലെത്തിയാല്‍ യാത്രക്കാരന്റെ ചെലവില്‍ ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തണം. പോസിറ്റീവായാല്‍ ക്വാറന്റയിനില്‍ പോകണം.
ഖത്തറിലെ പുതിയ യാത്രാനയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

 

 


Latest Related News