Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസി ക്ഷേമനിധിയിൽ വർധിപ്പിച്ച പെൻഷൻ അടുത്തമാസം മുതൽ നൽകിതുടങ്ങും

February 16, 2022

February 16, 2022

തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധിയിലെ വര്‍ധിപ്പിച്ച പെന്‍ഷന്‍ മാര്‍ച്ച്‌ മുതല്‍ നല്‍കിത്തുടങ്ങും.ക്ഷേമനിധി പെന്‍ഷന്‍ 3000വും 3500ഉം ആക്കി ഉയർത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിന്‍റെ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് വന്നത്. ചില നടപടികൂടി പൂര്‍ത്തിയായാല്‍ മാര്‍ച്ചിലോ ഏപ്രിലിലോ പെന്‍ഷന്‍ കൊടുത്തുതുടങ്ങും. തിരിച്ചെത്തിയ പ്രവാസി വിഭാഗത്തിലുള്ളവര്‍ക്ക് 3000വും നിലവില്‍ പ്രവാസികള്‍ ആയിരിക്കുന്ന വിഭാഗത്തില്‍പെട്ടവര്‍ക്ക് 3,500 രൂപയുമാണ് പെന്‍ഷന്‍.

മുമ്പ് എല്ലാവര്‍ക്കും 2000 രൂപയാണ് നൽകിയിരുന്നത്.. നിലവില്‍ 20,000ത്തില്‍ അധികം ആളുകളാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. ആറ് ലക്ഷത്തോളം പേരാണ് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്. https://pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News