Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ മ്യുസിയത്തിന് കീഴിലെ സന്ദർശന കേന്ദ്രങ്ങളിൽ ടിക്കറ്റ് നിരക്കുകൾ ഭേദഗതി ചെയ്തു,പുതിയ നിരക്കുകളും ഇളവുകളും അറിയാം

June 01, 2023

June 01, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തർ മ്യൂസിയത്തിനു കീഴിലെ ഗാലറികള്‍, പ്രദര്‍ശനങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്കുകൾ ഭേദഗതി ചെയ്തു.ഇതുപ്രകാരം, ഖത്തര്‍ ഐ.ഡി കാര്‍ഡ് ഉള്ള ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും താല്‍ക്കാലിക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വേദികളിലേക്കും പൈതൃക സൈറ്റുകളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു. അല്ലാത്തവര്‍ക്ക് ഖത്തറിലെ നാഷണല്‍ മ്യൂസിയം, ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം എന്നിവയില്‍ ഖത്തറിലെ 50 റിയാലായിരിക്കും ടിക്കറ്റ് നിരക്ക് .

അതേസമയം, എജ്യുക്കേഷന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മതാഫ് – അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, അല്‍ സുബാറ ഫോര്‍ട്ട് ഉള്‍പ്പെടെയുള്ള പൈതൃക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഖത്തറിലെ താമസക്കാര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായിരിക്കും.

ഖത്തറില്‍ സന്ദര്‍ശകരായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും 25 പേരടങ്ങുന്ന വലിയ ഗ്രൂപ്പുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് അനുവദിക്കും.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News