Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തറിലെ തൊഴിൽ പരിഷ്‌കാരങ്ങൾ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി,പക്ഷെ നടപ്പാക്കുന്നതിൽ ഇനിയും വെല്ലുവിളികളുണ്ടെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന

November 01, 2022

November 01, 2022

അൻവർ പാലേരി 

ദോഹ :ഖത്തർ ഭരണകൂടം നടപ്പിലാക്കിയ തൊഴിൽ  പരിഷ്കാരങ്ങൾ ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ ,ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാതായി അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO). ലോകകപ്പിന് 19 നാളുകൾ മാത്രം അവശേഷിക്കെ ഇന്ന്(ചൊവ്വ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ്, തൊഴിൽ പരിഷ്‌കരണങ്ങളിൽ ഖത്തർ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കുന്നതിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന(ഐ.എൽ.ഒ)ചൂണ്ടിക്കാട്ടിയത്..

2018 ഏപ്രിലിൽ  ഐക്യരാഷ്ട്രസഭയുടെ തൊഴിൽ ഏജൻസിയും ഖത്തർ സർക്കാരും തമ്മിലുള്ള സാങ്കേതിക സഹകരണം  ആരംഭിച്ചതിന് ശേഷമുള്ള പുരോഗതി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

'ഇതുവരെ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തിയിട്ടുണ്ട് - ഖത്തറിലെ ജനസംഖ്യയുടെ 85 ശതമാനം വരുന്ന മുഴുവൻ  തൊഴിലാളികൾക്കും പ്രയോജനം ഇതിന്റെ ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഇനിയും കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്.ഖത്തറിനൊപ്പം ഞങ്ങളും ഒരു തുടർദൗത്യവുമായി മുന്നോട്ടുപോവുകയാണ്.തുടർച്ചയായ പരിഷ്കാരങ്ങളും അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണവും ഈ മേഖലയെ സംബന്ധിച്ചിടത്തോളം വളരെപ്രധാനമാണ്”-അറബ് മേഖലയുടെ ചുമതലയുള്ള ഐഎൽഒ റീജിയണൽ ഡയറക്ടർ റുബ ജറാദത്ത് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
അതേസമയം,കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചും വിലയിരുത്തിയും തയാറാക്കിയ ആധികാരിക റിപ്പോർട്ടിൽ ലോകകപ്പിന്റെ തുടക്കം മുതൽ കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റവും മനുഷ്യാവകാശ റെക്കോർഡും നല്ല സൂചനയായി  കണ്ടിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മുമ്പ്, തൊഴിലാളികൾക്ക് ജോലി മാറുന്നതിന്  തൊഴിലുടമയുടെ അനുമതി ആവശ്യമായിരുന്നു.തൊഴിൽ മാറുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന്റെ (എൻ‌ഒ‌സി) ആവശ്യകത ഇല്ലാതാക്കുന്നത് ഉൾപ്പെടെ 2020 ഓഗസ്റ്റിൽ, തൊഴിൽ നിയമത്തിൽ ഖത്തർ കാതലായ  മാറ്റങ്ങൾ പ്രഖ്യാപിച്ചു.ലോകകപ്പിനുള്ള ആതിഥേയത്വം ലഭിക്കുന്നതിന്  മുമ്പ് ആരംഭിച്ച  ആരംഭിച്ച ഒരു തുടർപ്രക്രിയയുടെ ഭാഗമായാണ് അന്നത്തരമൊരു പരിഷ്‌കാരം കൊണ്ടുവന്നത്.ഈ പരിഷ്‌കാരങ്ങൾ അവതരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ജോലി മാറുന്നതിനായി കുടിയേറ്റ തൊഴിലാളികൾ നൽകിയ 350,000 അപേക്ഷകൾക്ക് തൊഴിൽ മന്ത്രാലയം അംഗീകാരം നൽകിയതായും ഐ.എൽ.ഒ റിപ്പോട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ തൊഴിലുടമകളിൽ നിന്നുള്ള പ്രതികാര നടപടികൾ  ഉൾപ്പെടെ, ജോലി ഉപേക്ഷിച്ച് പുതിയതിലേക്ക് മാറുന്നതിന് നിരവധി തൊഴിലാളികൾ ഇപ്പോഴും തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

അതേസമയം,ഇന്ന് പുറത്തുവിട്ട അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ വിശദമായ റിപ്പോർട്ടിനെ ഖത്തർ സ്വാഗതം ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News