Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫീസ് കുത്തനെ കൂട്ടി, സംസ്ഥാനത്ത് ഇന്ന് മുതല്‍ കെട്ടിട നിര്‍മ്മാണത്തിന് ചെലവേറും

April 10, 2023

April 10, 2023

ന്യൂസ്‌റൂം ബ്യൂറോ
തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ വരുത്തിയ വര്‍ധന ഇന്ന് നിലവില്‍ വരും. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് പെര്‍മിറ്റ് ഫീസ് കൂട്ടിയിട്ടില്ല. കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ് 80 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 30 രൂപയില്‍ നിന്ന് പത്തിരട്ടി കൂട്ടി 300 രൂപയാകും. 

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1000 മുതല്‍ 5000 രൂപ വരെയാകും. പെര്‍മിറ്റ് ഫീസ് പഞ്ചായത്തില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 525 രൂപയില്‍ നിന്ന് 7500 രൂപയാകും. 250 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്ക് 1750 രൂപയില്‍ നിന്ന് 25,000 രൂപയാകും. നഗര മേഖലയില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 750 രൂപയില്‍ നിന്ന് 15,000 രൂപയാകും. നഗരമേഖലയില്‍ 250 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 2500 രൂപയില്‍ നിന്ന് 37,500 രൂപയാകും വര്‍ധന. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News