Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വിദേശത്ത് നിന്നും കേരളത്തിലെത്തുന്നവർക്കുള്ള കൊറന്റൈൻ നിലവിൽ വന്നു,ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

January 12, 2022

January 12, 2022

ദുബായ് / ദോഹ: വിദേശത്തുനിന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏഴ് ദിവസത്തെ ഹോം ക്വാറന്‍റീന്‍ നിലവിൽ വന്നു.ചൊവ്വാഴ്ച മുതലാണ് പ്രവാസികൾക്കുള്ള ഹോം കൊറന്റൈൻ പ്രാബല്യത്തില്‍ വന്നത്. ഏഴ് ദിവസം ക്വാറന്‍റീന് ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയര്‍സുവിധയില്‍ അപ്ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

നാട്ടിൽ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക :

യാത്രക്ക് മുമ്പ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണം. www.newdelhiairport.in എന്ന വെബ്സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്‍റെ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണം. ഇതിന്‍റെ കോപ്പി കൈയില്‍ കരുതണം (മൊബൈലില്‍ കാണിച്ചാല്‍ പോര). അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല
ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഒരു ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് 20.12 മൊബൈൽ ആപ് വഴി പണമയക്കുന്നവർക്ക് 20.16 
നാട്ടിലെ വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധനയാണ് നടത്തുന്നത്. രണ്ട് ശതമാനം യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കും. എയര്‍ലൈനുകളാണ് ഇവരുടെ ലിസ്റ്റ് തയാറാക്കുന്നത്. അഞ്ച് വയസ്സില്‍ താഴെയുള് കുട്ടികളെ പരിശോധിക്കില്ല. എല്ലാ യാത്രക്കാരും ഏഴുദിവസം ഹോം ക്വാറന്‍റീനില്‍ കഴിയണം. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ എടുത്ത ശേഷം എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണം. നെഗറ്റിവാകുന്നവര്‍ ഏഴുദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റിവാകുന്നവര്‍ ഐസൊലേഷനില്‍ കഴിയണം. ഇവരുടെ റിസല്‍ട്ട് കൂടുതല്‍ പരിശോധനക്കായി ലാബിലേക്ക് അയക്കും. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുവരുന്ന എല്ലാ യാത്രക്കാരും. നാട്ടിലെ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനക്ക് വിധേയരാകണം. ഗള്‍ഫ് രാജ്യങ്ങളൊന്നും ഹൈ റിസ്ക് പട്ടികയില്‍ ഇല്ല. കടല്‍മാര്‍ഗവും കരമാര്‍ഗവും എത്തുന്നവര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News