Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഹമദ് ആശുപത്രിയിലെ അപ്പോയിൻമെന്റ് ഇനി വേഗത്തിലാകും,സായാഹ്‌ന ക്ലിനിക്കുകൾ തുടങ്ങും

February 25, 2023

February 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഔട്ട്‌പേഷ്യന്റ് അപ്പോയിൻമെന്റിന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ  ബുക്കിംഗ് എളുപ്പമാക്കുന്നതിനും രോഗികൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) പുതിയ സംവിധാനങ്ങൾ ഒരുക്കി.ഇതിന്റെ ഭാഗമായി നേത്രരോഗം, ചെവി, മൂക്ക്, തൊണ്ട, യൂറോളജി, ഓഡിയോളജി വിഭാഗങ്ങൾക്കായി ആംബുലേറ്ററി കെയർ സെന്ററിൽ സായാഹ്ന ക്ലിനിക്കുകൾ ആരംഭിക്കും.

അപ്പോയിന്റ്‌മെന്റ് മാനേജ്‌മെന്റ് ടീമുകളുടെ നിയന്ത്രണത്തിൽ ഓരോ എച്ച്എംസി ആശുപത്രികളിലും പുതിയ റഫറൽ മാനേജ്‌മെന്റ് സെക്ഷനുകൾ ആരംഭിച്ച് രോഗികൾക്ക് ഡോക്ടറുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമൊരുക്കും.ഈ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നതിന് പരിചയസമ്പന്നരായ ജീവനക്കാരെ നിയമിച്ചതായും എച്.എം.സി അറിയിച്ചു.ഇതുവഴി അപ്പോയിന്മെന്റ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഏഴ് എച്ച്എംസി ആശുപത്രികൾ,ആംബുലേറ്ററി കെയർ സെന്റർ, ഹമദ് ജനറൽ ഹോസ്പിറ്റൽ, അൽ വക്ര ഹോസ്പിറ്റൽ, അൽ ഖോർ ഹോസ്പിറ്റൽ, ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ച്,വിമൻസ് വെൽനസ് ആൻഡ് റിസർച്ച്,  ബോൺ ആൻഡ് ജോയിന്റ് സെന്റർ, ഹമദ് ഡെന്റൽസെന്റർ എന്നീ കേന്ദ്രങ്ങളിലാണ് ഈ മാറ്റങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കുക.ക്ലിനിക്കൽ ടീമിനെയും റഫറൽ,അപ്പോയിന്റ്മെന്റ് ബുക്കിംഗ് മാനേജ്മെന്റ് സംവിധാനത്തെയും ഇത് ശക്തിപ്പെടുത്തുമെന്ന് സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്‌മെന്റ് ക്വാളിറ്റി ഡെപ്യൂട്ടി ചീഫ്, ഡയറക്ടർ നാസർ അൽ നഈമി പറഞ്ഞു.

2022 മാർച്ചിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരിയുടെ പിന്തുണയോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News